പാരാലിമ്പിക്സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജമ്പില്‍ നിഷാദ് കുമാറിന് വെള്ളി

ടോക്യോ പാരാലിമ്പിക്സ് ഹൈജമ്പില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം മെഡല്‍ കരസ്ഥമാക്കി നിഷാദ് കുമാര്‍. മത്സരത്തില്‍ 2.06 മീറ്റര്‍ ഉയരം ചാടിയ നിഷാദ് കുമാര്‍ വെള്ളിമെഡലാണ് നേടിയിരിക്കുന്നത്. റിയോയില്‍ ചാമ്പ്യനായ അമേരിക്കന്‍ താരമാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. ഹൈജമ്പില്‍ ദേശീയ ചാമ്പ്യനും 2019 ലെ…

പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭാവിനബെന്‍ പട്ടേലിന് വെള്ളി

ടോക്കിയോ: പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭാവിനബെന്‍ പട്ടേലിന് വെള്ളി. വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തിലാണ് നേട്ടം. ഫൈനലില്‍ ചൈനയുടെ യിങ് സൂനോട് 3-0 ന് പരാജയപ്പെടുകയായിരുന്നു. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസ് വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. 19 മിനുറ്റുകള്‍…

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍; ഫുട്‌ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എഴുപത്തിയഞ്ചുകാരനായ മുള്ളര്‍, 2015 മുതല്‍ അല്‍ഷൈമസ് ബാധിതനായിരുന്നു. 1970 ലോകകപ്പില്‍ 10 ഗോള്‍ നേടി…

‘അഭിമാന ശ്രീ’; പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ടോക്യോ ഒളിപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമായ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. ശ്രീജേഷിന്…

ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം

ടോക്യോ: ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കരിയര്‍…

പൊരുതി വീണു ഹോക്കി വനിതാ ടീം

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കി വെങ്ക പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. ബ്രിട്ടണോട് 4-3 നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ച് ഒളിംപിക്‌സിലെത്തിയ ഇന്ത്യ സെമിയില്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മെഡല്‍ നേടാനായില്ലെങ്കിലും തലയെടുപ്പോടെ തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ…

ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ; ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍

ടോക്യോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്.നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. ്.…

ബാഡ്മിന്റണില്‍ വിജയതേരോട്ടം ; സിന്ധു സെമിയില്‍

ടോക്കിയോ: ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. സെമി നാളെ ഉച്ചയ്ക്ക് ശേഷം…

ഇന്ത്യയുടെ ബോക്‌സിങ്ങ് പ്രതീക്ഷയ്ക്ക മങ്ങല്‍; മേരികോം പുറത്തേക്ക്

ടോക്യോ: ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരി കോം ഒളിംപിക് ബോക്സിംഗില്‍ നിന്ന് പുറത്ത്. വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. നിലവിലെ വെങ്കല മെഡല്‍ ജേതാവായ വലന്‍സിയയോട് 3-2ന്റെ…

ടോക്യോ ഒളിമ്പിക്‌സ്: തകര്‍പ്പന്‍ ജയവുമായി സിന്ധു ക്വാര്‍ട്ടറില്‍

ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാര്‍ട്ടറില്‍. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 21-15, 21-13.