സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ല; ഗുലാം നബി ആസാദ്

രാഷ്ട്രീയത്തിൽ നിന്ന് താന്‍ വിരമിക്കാന്‍ ആയെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന…

നല്ല നഷ്ടപരിഹാരം നല്‍കിയാല്‍ ജനങ്ങള്‍ ഭൂമി വിട്ടു നല്‍കും : എ.കെ ബാലന്‍

നല്ല നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റൈലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ആളുകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി അവര്‍ വിട്ടു തരുമെന്നും കീഴാറ്റൂരില്‍ സമരം നടത്തിയ അവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം…

മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ; മനീഷ് തിവാരി

അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന് എതിരെ തിരിഞ്ഞ് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്നതെന്നും മനീഷ് തിവാരി…

രാജ്യസഭാ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റില്‍ ജ്യോതി വിജയകുമാറിന്റെയും ക്ഷമ മുഹമ്മദിന്റെയും പേരുകള്‍ ചര്‍ച്ചയില്‍ വരുന്നു. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളിലേക്കാണ് എഐസിസി വക്താവ് ഷമ മുഹമ്മദ്,ജ്യോതി വിജയകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത. ജയിക്കും എന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റില്‍…

റബ്ബറിന്റെ തറവില 250 രൂപ ആക്കണമെന്ന് മാണി സി കാപ്പന്‍

റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത്…

ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ല ; പി.സി ജോര്‍ജ്

പഞ്ചാബില്‍ വിജയം കരസ്ഥമാക്കിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പിസി ജോര്‍ജ്.കേരളത്തില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയില്ലാതെ കാര്യമായി പ്രവര്‍ത്തിക്കാനാവില്ല. ആം ആദ്മി പാര്‍ട്ടിക്ക് ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും പിന്തുണയില്ലെന്നും ഈ പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള…

പഞ്ചാബില്‍ ഭഗവന്ത് സിംഗ് മന്‍ അധികാരമേറ്റു

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് സിംഗ് മന്‍ അധികാരമേറ്റു. ഉച്ചയ്ക്ക് 1. 30 നോട് കൂടിയാണ് ഭഗവത് സിംഗ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭഗവന്ത് ഇക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി…

ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവം ; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചതില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക മുന്നോട്ടുവന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം…

എ എ റഹീം സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയില്‍ സിപി എം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു എ എ റഹീം. യുവ പ്രാതിനിധ്യം മുന്നില്‍കണ്ടാണ് ഡിവൈഎഫ്‌ഐ…

കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ തോല്‍വിക്ക് പിന്നാലെ നെഹ്റു കുടുംബത്തെ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള ജി 23 നേതാക്കളുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം. സംഘടനാ വിഭാഗത്തില്‍ നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്…