18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്, 75 ദിവസം

ന്യൂഡൽഹി: 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാനൊരുങ്ങി കേന്ദ്രം. ഈ മാസം 15 മുതൽ 75 ദിവസമാണ് സൗജന്യ വാക്സിൻ ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത്…

യുകെ വിദ്യാര്‍ഥികളുമായി വിദ്യാര്‍ഥി രാഷ്ട്രീയം, പാര്‍ലമെന്റ് പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ച് ഹൈബി ഈഡന്‍ എംപി

കൊച്ചി: കൊച്ചിയില്‍ എത്തിയ യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം ഹൈബി ഈഡന്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. ഷെഫ് പിള്ളൈ റെസ്റ്റോറന്റില്‍ നടന്ന അത്താഴവിരുന്ന് കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ കൊച്ചിക്കായുള്ള വികസന കാഴ്ചപ്പാട് വരെ ചര്‍ച്ചാവിഷയമായി. ജെയിന്‍…

ശ്രീലങ്കയിൽ പ്രതിഷേധാ​ഗ്നി അണയുന്നില്ല, താത്കാലിക പ്രസിഡന്റിനെ അംഗീകരിക്കാതെ പതിനായിരങ്ങൾ വീണ്ടും തെരുവിൽ, നേരിടാൻ സജ്ജരായി സൈന്യവും

കൊളംബോ : ശ്രീലങ്കയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. റെനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെതിരെ ആയിരകണക്കന് ആളുകളാണ് തെരുവിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.ഇതേതുടർന്ന് കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കനത്ത സൈനിക വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങുന്നത്.…

ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം; അശോകസ്തംഭത്തിലെ സിംഹങ്ങളെച്ചൊല്ലിയും വിവാദം

ന്യൂഡൽഹി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ രം​ഗത്ത്. മതപരമായ ചടങ്ങളിലാണ് അനാഛാദനം നടന്നതെന്നതാണ് പ്രധാന ആരോപണം.ഇതിന് പിന്നാലെ അതിന്റെ രൂപകല്പന സംബന്ധിച്ചും വിമര്‍ശനങ്ങളുയര്‍ന്നു. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്ന്…

സതീശൻ പറയുന്നത് പച്ചക്കള്ളം, ഫോട്ടോ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. സതീശന്‍ 2006ല്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെയായിരുന്നുവെന്നും, 2001ൽ ആര്‍എസ്എസിനോട് വോട്ടു ചോദിച്ചിരുന്നുവെന്നും ആര്‍ വി ബാബു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ്…

സജി ചെറിയാന്റെ വിവാദ പരാമർശം, വീഡിയോ ദൃശ്യങൾ നൽകാതെ ഒളിച്ച് കളിച്ച് സി പി എം

പത്തനംതിട്ട: മുൻമന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നൽകാതെ സി പി എം മല്ലപ്പള്ളി ഏരിയ നേതൃത്വത്തിന്റെ ഒളിച്ച് കളി. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതോടെ നഷ്ടപ്പെട്ടു എന്ന വാദമാണ് സി പി എം…

“സത്യം പുറത്തുവരട്ടെ അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്” ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ ഭരണകൂടം വേട്ടയാടുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍

ഒരു സ്ത്രിയെ പ്രണയിച്ചതിന് ഭരണകൂടം തന്നെ വേട്ടയാ‌ടുകയാണെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രണ്ട് വര്‍ഷമായി കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെയും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആ സംശയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ബലപ്പെട്ടുവെന്നും…

മനസലിഞ്ഞ് മന്ത്രി ബിന്ദു ഊരി നൽകിയ വള മകന്റെ സ്നേഹ സമ്മാനം, അഭിമാനിച്ച് ഹരികൃഷ്ണൻ

തൃശൂർ: വൃക്ക രോ​ഗിയായ യുവാവിന്റെ ചികിത്സയ്ക്ക് ഒരു പവന്റെ വള ഊരി നൽകി മന്ത്രി ഡോ.ആർ.ബിന്ദു. ഇരിങ്ങാലക്കുട കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സയ്ക്ക് ധനം സമാഹരിക്കാൻ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടായ്മയിലാണ് മന്ത്രിയുടെ സന്മനസ് നാടിന്…

​ഗോവയിൽ പോരിനിറങ്ങി കോൺ​ഗ്രസ്, വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ നോട്ടീസ്

പനാജി: ഗോവയിൽ പാർട്ടിയിൽ നിന്ന് വിട്ട് പോയ എം എൽ എ മാരെ അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകി.ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കാനാണ് നോട്ടീസ് നൽകിയത്. ഭാവി നീക്കങ്ങൾ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട്…

ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ ഞെ‌ട്ടിക്കുന്നത്, എന്ത് കൊണ്ട് നേരത്തേ പറഞ്ഞില്ലെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി വെളിപ്പെടുത്തിയത് ഞെ‌ട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ നേരത്തെ പറയാതെ പോയത് എന്തെന്ന് അറിയണം. പറഞ്ഞത് സത്യമാണോ…