കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം സ്വര്‍ണം കണ്ടത്, അവര്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.…

കേന്ദ്ര മന്ത്രിസഭാ വികസനം ; സുരേഷ് ഗോപിക്കും, ഇ ശ്രീധരനും സാധ്യത

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭ വികസനത്തിന്‍രെ ഭാഗമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരും മെട്രോമാന്‍ ഇ ശ്രീധരന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നേരത്തേ തന്നെ സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍…

ഇന്ന് 12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10.39

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം…

കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നു; എം എ യൂസഫലി

കൊച്ചി : കിറ്റെക്സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നയായി വ്യവസായി എംഎ യൂസഫലി.വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന ആരോപണമുയര്‍ത്തി ഇടഞ്ഞുനില്‍ക്കുന്ന സാബു ജേക്കബിനോട തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് യൂസഫലി ആവശ്യപ്പെട്ടു.നിക്ഷേപങ്ങള്‍ കേരളത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ട യൂസഫലി…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമിയെ തിരഞ്ഞെടുത്തു

ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമിയെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് നാലു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് മുഖ്യമന്ത്രിയാവുന്നത്. ഭരണകഷിയായ ബിജെപിയിലെ തര്‍ക്കം രൂക്ഷമായതോടെ തിരാഥ് സിംഗ് റാവത്ത് രാജിവച്ചിരുന്നു. ഡെറാഡൂണില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന 57 എം.എല്‍.എമാരുടെ യോഗത്തിലാണ് പുഷ്‌കറിനെ തിരഞ്ഞെടുത്തത്.…

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍; ക്രൈം ബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാന ഓഫീസിലെ ലാപ്ടോപില്‍ സുക്ഷിച്ചിരുന്ന വിവരങ്ങള്‍…

വിദഗ്ധ സമിതി വെട്ടിത്തിരുത്തിയ കൊവിഡ് മരണപ്പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത് ; വി.ഡി സതീശന്‍

തിരുവനന്തപുരം : വിദഗ്ധ സമിതി വെട്ടിത്തിരുത്തിയ കൊവിഡ് മരണപ്പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഐ.സി.എം ആര്‍ മാനദണ്ഡ പ്രകാരമുള്ള എല്ലാ മരണങ്ങളും പട്ടfകയില്‍ ഉള്‍പ്പെടുത്താന്‍ നടപടി വേണം. ആര്‍ക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം.…

കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ കണക്ഷന്‍ ഉടന്‍ വിഛേദിക്കുമെന്ന് കെഎസ്ഇബി

കൊച്ചി: വൈദ്യുതി ചാര്‍ജ് കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ കണക്ഷന്‍ ഉടന്‍ വിഛേദിക്കുമെന്ന് കെഎസ്ഇബി .15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന്‍ വിഛേദിക്കും. ലോക്ഡൗണ്‍ കാലത്തു വൈദ്യുതി കണക്ഷന്‍ വിഛേദിക്കില്ലെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ സമയത്ത്…

ജവാന്‍ റം ഉത്പാദനം നിലച്ചു ; സര്‍ക്കാരിന് കോടികളുടെ നഷ്ടം

പത്തനംതിട്ട; കേരളത്തില്‍ ജവാന്‍ റം നിര്‍മ്മാണം നിലച്ചു. അതിന്റെ ഫലമായി സര്‍ക്കാരിന് പ്രതിദിനം മൂന്നുകോടി രൂപയുടെ വരുമാന നഷ്ടം. സ്പിരിറ്റ് തിരിമറി കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയതോടെ മദ്യ ഉത്പാദനം നിര്‍ത്തി വച്ചിരുന്നു. പ്രതിദിനം 54,000 ലിറ്റര്‍ ജവാന്‍ മദ്യമാണ് ഇവിടെ…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു

ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. നാലുമാസം മുന്‍പാണ് ലോക്‌സഭാ എംപിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്.…