ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഉത്സവ സീസണിനു മുന്നോടിയായി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവങ്ങള്‍ വീടുകളില്‍ ആഘോഷിക്കണമെന്നും അനുയോജ്യമായ കോവിഡ് പ്രതിരോധ പെരുമാറ്റം പിന്തുടരണമെന്നും ഊഴത്തിനനുസരിച്ച് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ബഹുജന ഒത്തുചേരലുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നു പറഞ്ഞ മന്ത്രാലയം കൂടിച്ചേരുകളില്‍…
Category: News
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149…
യുട്യൂബ് ചാനലുകളും, വെബ് പോര്‍ട്ടലുകളും വ്യജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; നടപടിയെന്തെന്ന് കേന്ദ്രത്തോട് കോടതി
ന്യൂഡല്‍ഹി: ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികള്‍ക്കില്ലെന്നും തബ്ലീഗ് ജമാഅത്ത് കേസില്‍ കോടതി ആഞ്ഞടിച്ചു.ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര…
അര്‍ജുന്‍ രാധാകൃഷ്ണനെ കോണ്‍ഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അര്‍ജുന്‍ അടക്കം അഞ്ച് മലയാളികളാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവാക്കളുടെ പട്ടികയിലുള്ളത്. ആതിര രാജേന്ദ്രന്‍, നീതു…
അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; എന്നാല്‍, പാര്‍ട്ടിയാണ് മുഖ്യം ; കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്, അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, പാര്‍ട്ടിയാണ് മുഖ്യമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഡി.സി.സി അധ്യക്ഷപട്ടിക അന്തിമമാണെന്നും ഇനി മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, പാര്‍ട്ടിയാണ് മുഖ്യം.…
പാചക വാതക കണക്ഷന്‍ പോര്‍ട്ടബിലിറ്റി വരുന്നു; പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്ന സര്‍ക്കാര്‍ പദ്ധതി
തിരുനനന്തപുരം: പാചക വാതക ഉപഭോക്താക്കള്‍ക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സോഫ്റ്റ് വെയര്‍ ഇതിനായി ഉടനെ വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍(എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍(ബിപിസിഎല്‍) എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏത് കമ്പനിയിലേക്കുവേണമെങ്കിലും…
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കും; വിദഗ്ദസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃത്രിമശ്വാസം നല്കി നേഴ്‌സ്; കോവിഡ് ബാധിച്ച രണ്ടരവയസുകാരി ജീവിതത്തിലേക്ക്
പുതുക്കാട്: കോവിഡ് ബാധിച്ച രണ്ടരവയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് നേഴ്‌സ്. തൃശ്ശൂര്‍ പുതുക്കാടാണ് സംഭവം നടന്നത്. ഞായറാഴ്ചയായിരുന്നു സംഭവം, ചര്‍ദ്ദിച്ച് അവശയായ രണ്ടരവയസ്സുകാരി ശ്വാസം കിട്ടാതെ ചലനമറ്റപ്പോള്‍ കുട്ടിയുടെ അമ്മയാണ് അയല്‍വാസിയായ ശ്രീജയുടെ സഹായം തേടിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍…
റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍; നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം
തിരുവനന്തപുരം: പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിന് വിട. ഇനി സ്മാര്‍ട്ട് കാര്‍ഡിലേക്കുള്ള രൂപമാറ്റത്തിലേക്ക്. എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം ആരംഭിക്കും. 25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ ഫീസ്. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന്…
വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍
തിരുവനന്തപുരം: വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മഹമദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമദ് ജാവേദ് എന്നിവരാണ് കരമന പോലീസിന്റെ പിടിയിലായത്. അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും…
