മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ്(82) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം മാധ്യമ പ്രവര്‍ത്തന രംഗത്ത് ഒരുപോലെ തിളങ്ങിയ…

കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്സിന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്സിന്‍ നല്‍കിത്തുടങ്ങും. ഒന്നര വയസ്സില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കും. രണ്ടാം ഡോസ് മൂന്നര വയസ്സിലും മൂന്നാം ഡോസ് ഒമ്പതാം വയസ്സിലുമാണ് നല്‍കുക. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിലവില്‍ നല്‍കുന്ന ന്യുമോണിയ…

പ്ലസ് വണ്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതി ലഭിച്ചതോടെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കുമെന്ന്…

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത; കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണിക്കും. വൈകുന്നേരം 3.30-നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള…

സര്‍വ്വീസുകള്‍ എല്ലാം പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി; ജീവനക്കാരുടെ പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു

കൊച്ചി: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന സര്‍വ്വീസുകള്‍ എല്ലാം പുനരാരംഭിക്കാന്‍ കെഎസ് ആര്‍ടി സി. പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കി്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു.പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാല്‍…

സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും…

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി…

പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ല; ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സമീപ ഭാവിയില്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. പെട്രോളും…

ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

പൂനെ: പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം…

വി എന്‍ വാസവന്‍ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദര്‍ശനമെന്ന് മന്ത്രി

പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ തോതില്‍ വിവാദമായിരിക്കെ മന്ത്രി വി എന്‍ വാസവന്‍ പാലാ ബിഷപ്സ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചര്‍ച്ച നടത്തി. വിവാദ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നും സൗഹൃദ സന്ദര്‍ശനം…