ആലപ്പുഴ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍[83] അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന്‍ കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു. വിവിധ മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്സ് വീക്കിലി, ജനയുഗം, പൗരധ്വനി,…
Category: News
മോന്‍സണ്‍ മാവുങ്കല്‍ ഒക്ടോബര്‍ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു. വയനാട് എസ്റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോന്‍സണെ ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍വിട്ടത്. മോന്‍സന്റെ സാമ്പത്തിക ക്രമക്കേടില്‍ അടക്കം വിശദമായി ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി…
സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13,878 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514,…
ബിജെപിയില്‍ വന്‍ അഴിച്ചുപണി; കൃഷ്ണകുമാര്‍ ദേശീയസമിതിയംഗം
തിരുവനന്തപുരം: ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ വേണ്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റി അംഗങ്ങള്‍ വിവിധ ജില്ലകളില്‍ പോയി പ്രാദേശിക ഘടകങ്ങളില്‍…
വാഹന രജിസ്‌ട്രേനിലെ ക്രമക്കേട്രൂ,രൂപമാറ്റം; മോന്‍സണ്‍ മാവുങ്കലിനെതിരെ കേസെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ കേസെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പുരാവസ്തു തട്ടിപ്പിന് പുറമെ, വാഹന റജിസ്ട്രഷനിലും മോന്‍സണ്‍ മാവുങ്കല്‍ വലിയ ക്രമക്കേട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്തെ എട്ട് വാഹനങ്ങളില്‍ അഞ്ച് വാഹനങ്ങളും ഉപയോഗശൂന്യമായതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മോന്‍സനെതിരെ…
കേരളാ സര്‍വ്വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ശരിവച്ച് ഹൈക്കോടതി
കൊച്ചി: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംവരണ തത്വങ്ങള്‍ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി.…
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ പതിനായിരത്തിന് താഴെ; 17,007 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി…
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡേവിഡ് ജൂലിയസിനും ആര്‍ഡെം പടാപുടെയ്‌നും
സ്റ്റോക്ക്ഹോം: .2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആര്‍ഡെം പടാപുടെയ്‌നുമാണ് പുരസ്‌കാരം പങ്കിട്ടത്. ശരിരോഷ്മാവിനെ കുറിച്ചും സ്പര്‍ശനത്തെ കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളാണ് (റിസെപ്ടറുകള്‍) ഇരുവരുടെയും കണ്ടെത്തല്‍. നൊബേല്‍…
ആര്‍ ടി പി സി ആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആര്‍ ടി പി സി ആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതുക്കിയ നിരക്ക്…
യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവി…
