കോട്ടയം: സരിതാ നായരും മുൻ എം എൽ എ പി സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പ്രതികരിച്ച് പി സി ജോർജ്. സരിതയെ തനിക്ക് എട്ടുകൊല്ലത്തെ പരിചയമുണ്ടെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി.സി…
Category: latest news
എന്‍റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സരിത്തിനെ തട്ടിക്കൊണ്ട് പോയി’, എനിക്കുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ എന്ന് സ്വപ്ന സുരേഷ്
പാലക്കാട്: തന്റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടികൊണ്ടു പോയെന്ന് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിൽ സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ അവകാശപ്പെട്ടത്.…
ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിശക്തം, 41 ശതമാനം ഉയർന്ന് പുതിയ കേസുകൾ, മുംബൈയിൽ കഴിഞ്ഞ ദിവസത്തെക്കാൾ ഇരട്ടി കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാക്കുന്നു. ബുധനാഴ്ച 5,233 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41 ശതമാനം കൂടുതലാണ് പുതിയ കേസുകൾ. ചില സംസ്ഥാനങ്ങളിൽ അണുബാധ കുത്തനെ ഉയരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 93 ദിവസത്തിന് ശേഷം…
മത വിമർശനം വേണ്ട, സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളിൽ അഭിപ്രായം പറയരുത്; വക്താക്കൾക്ക് കർശന നിർദേശവുമായി ബിജെപി
ന്യൂഡൽഹി: നുപുർ ശർമ്മയുടെ പ്രവാചകനെതിരായ പ്രസ്താവന വിവാദൾക്ക് കാരണമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് മാർഗനിർദ്ദേശങ്ങളുമായി ബിജെപി. ഒരു മതത്തിനെയും വിമർശിക്കരുത് എന്നാണ് പ്രധാനപ്പെട്ട മാർഗ നിർദേശം. മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച്…
മാലിന്യം ഒഴിയുന്നില്ല, പരിസ്ഥിതി പ്രവൃത്തി സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 180-ാം സ്ഥാനം
ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും കുറഞ്ഞ സ്കോർ നേടിയ രാജ്യമായി ഇന്ത്യ. 180 രാജ്യങ്ങളിൽ 180ാം സ്ഥാനത്താണ് ഇന്ത്യ. 2020-ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനത്തായിരുന്നു. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ഘടകങ്ങളെ…
നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല, കാവിയുടുത്തവരെല്ലാം സംഘപരിവാറല്ല; വി ഡി സതീശന്‍
തിരുവനന്തപുരം: കോൺഗ്രസിന് മതേതര നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിക്ക് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ല. വോട്ടിനായി ഒരു വർഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശൻ വ്യക്തമാക്കി. വർഗീയ ശക്തികൾ നമ്മുടെ…
ആയുധ പരിശീലനം പൊതുജനങ്ങൾക്കും, സിലബസും പ്രത്യേക സമിതിയും രൂപികരിച്ച് കേരള പൊലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാൻ നടപടികളുമായി കേരള പൊലീസ്. ഇതിനായി പ്രത്യേക സമിതിയ്ക്ക് രൂപം നൽകി. നിലവിൽ തോക്ക് ലൈസൻസുള്ളവർക്കും അതിനായി അപേക്ഷ സമർപ്പിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ…
തിരുവനന്തപുരത്ത് 9600 കിലോ പഴകിയ മീൻ പിടിച്ചെടുത്തു, കടയ്ക്കാവൂരിൽ മീനിൽ പുഴു
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 9600 കിലോ പഴകിയ മീൻ പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേലച്ചന്തയിൽ അഞ്ചോളം കണ്ടെയിനർ വാഹനങ്ങളിലാണ് മീൻ സൂക്ഷിച്ചിരുന്നത്. മത്സ്യത്തിൽ രാസവസ്തു സാന്നിദ്ധ്യമുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്കയച്ചു. അതേസമയം കടയ്ക്കാവൂരിൽ നിന്ന് വീട്ടമ്മ…
ബിജെപി വക്താവിന്റെ വിവാദ പരാമർശം, പരിഹസിച്ച് പാകിസ്ഥാൻ, ശക്തമായ മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: പ്രവാചകന് എതിരായ ബി ജെ പി വക്താവിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാകിസ്താന്‍ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ…
അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂര മർദനം, തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം
കൊല്ലം: പത്തനാപുരത്ത് മകൾ അമ്മയെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകൾ ലീന മർദിച്ചത്. സംഭവത്തിൽ ഇടപ്പെട്ട വനിത പഞ്ചായത്ത് അംഗത്തിനും മർദനമേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും…
