കൊച്ചി: കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് കാര്‍ട്ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുസൃതമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള . കാര്‍ട്ടൂണുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്‍കാലങ്ങളില്‍ കിട്ടിയിരുന്ന മുന്‍തൂക്കം ഇന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യശ:ശരീരനായ…
Category: latest news
ആശങ്ക വേണ്ട, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രതിരോധിക്കാം ചെള്ളുപനിയെ
തിരുവനന്തപുരം: ചെള്ളു പനി ബാധിച്ച് രണ്ടുപേർ ജില്ലയില്‍ മരിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി.ഡിക്രൂസ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശ്രദ്ധിച്ചാല്‍ രോഗംവരാതെ സൂക്ഷിക്കാനാകുമെന്നും ജോസ് ജി.ഡിക്രൂസ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ ചെള്ളുപനി ബാധിച്ച് തിരുവനന്തപുരം ജില്ലയില്‍ മരിച്ചത് രണ്ടുപേരാണ് മരിച്ചത്.…
‘കൂളിങ് ഫിലിം അത്ര കൂളല്ല’ എന്തുകൊണ്ട് ഒട്ടിക്കരുത്? മുന്നറിയിപ്പ് നൽകി എം വി ഡി
വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് കുറ്റകരമാണെന്ന് ഓർമ്മിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കൂളിങ് ഫിലിം കാരണം ഉണ്ടാകാൻ ഇടയുള്ള അപകട സാധ്യതകളും പങ്ക് വച്ചുകൊണ്ടാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം നീക്കം ചെയ്യണമെന്നും…
രാഹുൽ ഗാന്ധി പതിനൊന്നിന് ഇഡിക്ക് മുന്നിൽ, രാജ്യ തലസ്ഥാനത്ത് പഴുതടച്ച് പൊലീസ് സുരക്ഷ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷ. കോണ്‍ഗ്രസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ…
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സി പി എം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ആരോപണങ്ങൾക്ക് പിന്നിൽ ബി ജെ പിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വ്യാജ പ്രചരണങ്ങൾ അഴിച്ച് വിടുന്നത്. ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും സെക്രട്ടേറിയറ്റിൽ…
കോഴിക്കോട്ട് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചു; പിന്നാലെ യുവാവിന്റെ ആത്മഹത്യാ ശ്രമം
കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ വെട്ടിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു, യൂത്ത് കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാർച്ചുകളിൽ വ്യാപകമായി സംഘർഷം ഉണ്ടായി.…
സ്വപ്നയുടെ മൊഴിയിൽ മുഖ്യമന്ത്രിക്ക് ഭയം, തന്നെ പ്രതിയാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല; പി സി ജോർജ്
കോട്ടയം: സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിൽ മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്ന് പി സി ജോർജ്. സ്വപ്ന സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നൽകിയ പരാതിയിൽ താൻ പ്രതിയാണ്. അതിന് പിന്നിലെ കാരണം എത്ര ആലോചിട്ടും മനസിലാകുന്നില്ലെന്നും പി സി ജോർജ് പ്രതികരിച്ചു.…
എന്റെ തങ്കമേ, നീ ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നുവരാനായി ഞാൻ കാത്തിരിക്കുകയാണ്, വൈറലായി വിഘ്‌നേഷ് ശിവന്റെ കുറിപ്പ്
തെന്നിന്ത്യയിലെ ഏറെ പ്രിയപ്പെട്ട പ്രണയ ജോടിയായ നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതനാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ഇപ്പോഴിതാ വൈറലാകുന്നത് വിവാഹത്തിന് മുന്നോടിയായി വിഘ്‌നേഷ്…
കാമുകൻ കാലുമാറിയ ദുഃഖത്തിൽ പാറക്കെട്ടിൽ കയറി, ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് വിളിച്ചുപറഞ്ഞു; പൊലീസിന്റെ ഉറപ്പിൽ തിരിച്ചെറങ്ങി
അടിമാലി: കാമുകൻ കാലുമാറിയതോടെ പാറമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ പൊലീസ് എത്തി രക്ഷിച്ചു. തലമാലി സ്വദേശിയായ 24 കാരിയാണ് ഇന്നലെ പുലർച്ചയോടെ പാറക്കെട്ടിൽ കയറിയത്. ഇരുപത്തിയാറുകാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ താൻ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് കാമുകൻ…
