കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്‌നയുടെ…
Category: Kerala
കീശ കീറാതെ മനോഹര യാത്ര, പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിച്ച് കെ എസ് ആർ ടി സി
ചെറിയ ചെലവിലുള്ള ഉല്ലാസ യാത്രകൾ ഹിറ്റായതോടെ കൂടുതൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് കെ എസ് ആർ ടി സി. കോട്ടയം ഡിപ്പോയിൽ നിന്ന് കൊല്ലത്തിന്റെ കാഴ്ചകളിലേക്കാണ് പുതിയ ഉല്ലാസയാത്ര. ഈ മാസം 19ന് മൺറോതുരുത്തിലേക്കും സാബ്രാണിക്കോടിയിലേക്കുമുള്ള ഏകദിനയാത്ര കോട്ടയം കെഎസ് ആർടിസി…
പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പി.കെ രാജശേഖരനും പ്രീതു നായർക്കും
തിരുവനന്തപുരം: പതിനെട്ടാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യപുരസ്‌കാരത്തിന് സാഹിത്യവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പി.കെ രാജശേഖരൻ അർഹനായി. അദ്ദേഹത്തിന്റെ ‘ദസ്തയോവിസ്കി ഭൂതാവിഷ്ടന്റെ ഛയാപടം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സേവനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന പി.…
കെ സുരേന്ദ്രനെ കുരുക്കാൻ ക്രൈംബ്രാഞ്ച്; മഞ്ചേശ്വരം കോഴക്കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്തി
കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന…
തിരുവനന്തപുരത്ത് 9600 കിലോ പഴകിയ മീൻ പിടിച്ചെടുത്തു, കടയ്ക്കാവൂരിൽ മീനിൽ പുഴു
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 9600 കിലോ പഴകിയ മീൻ പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേലച്ചന്തയിൽ അഞ്ചോളം കണ്ടെയിനർ വാഹനങ്ങളിലാണ് മീൻ സൂക്ഷിച്ചിരുന്നത്. മത്സ്യത്തിൽ രാസവസ്തു സാന്നിദ്ധ്യമുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്കയച്ചു. അതേസമയം കടയ്ക്കാവൂരിൽ നിന്ന് വീട്ടമ്മ…
പ്രവാചക നിന്ദ: ഇന്ത്യ മാപ്പ് പറയേണ്ടതില്ല, മാപ്പ് ആവശ്യപ്പെട്ടത് തുടർച്ചയായി ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ; ഗവർണർ
ന്യൂഡൽഹി: നുപുർ ശർമയുടെ പ്രസ്താവനയുടെ പേരിൽ ഇന്ത്യ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി വിമർശനം ഉന്നയ്ക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ…
ക്യാപ്റ്റൻ വിളി കെണിയിൽ വീഴില്ല, എന്റെ ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യും; വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന് കെ കരുണാകരന്‍ എന്ന ഒറ്റ ലീഡര്‍ മാത്രമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഡിസിസി വി…
ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി അനശ്വര രാജൻ, വൈറലായി ചിത്രങ്ങൾ
ബാലതാരമായി എത്തി മലയാളികളുടെ മനകവർന്ന നടിയാണ് അനശ്വര രാജൻ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് താരം മലയാളികളുടെ നിറഞ്ഞ കൈയ്യടി നേടി. ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാള സിനിമേയിലേക്ക് എത്തുന്നത്. വാങ്ക്, ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ എന്നിവയാണ്…
സൈജു കുറുപ്പും കുരുങ്ങിയേക്കും, സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകൾ കേസിൽ നിർണായകം
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ നാലുപേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്ത മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെയായിരുന്നു ഒരു മണിക്കൂറോളം…
പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. വട്ടപ്പാറ എസ് യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001-ല്‍…
