ചാലക്കുടിപ്പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ വെള്ളമെത്തും; 2018ലെ പ്രളയത്തില്‍ മാറിയവര്‍ ക്യാംപുകളിലേക്കു പോവണം: മുഖ്യമന്ത്രി

മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് 2018ലെ പ്രളയകാലത്ത് മാറിത്താമസിച്ചവര്‍ ക്യാംപുകളിലേക്കു മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്…

നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതം’; അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാഹചര്യം നോക്കി സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. വ്യാജപ്രചാരണങ്ങള്‍…

അതിതീവ്ര മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ മുന്നറിയിപ്പ്. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു പുറത്തിറക്കിയ അറിയിപ്പില്‍ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്.…

അവധി പ്രഖ്യാപിക്കാൻ വൈകി; എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

കൊച്ചി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം കലക്ടർ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി. നടപടി ആവശ്യപ്പെട്ട് ബൈജു നോയൽ എന്ന രക്ഷിതാവാണ് പരാതി നൽകിയത്. ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികൾക്ക് അധ്യായനം നഷ്ടമാക്കിയതായി…

പാലക്കാട് വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

പാലക്കാട് ജില്ലയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. 8,000 ജലാറ്റിന്‍ സ്റ്റിക്കുകളാണ് പാലക്കാട് ഓങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തിയത്. 40 പെട്ടികളിലായി നിറച്ച നിലയിലായിരുന്നു ഇവ. ഷൊര്‍ണൂരിനടുത്ത് വാടാനാങ്കുറിശ്ശിയിലെ ക്വാറിക്ക് സമീപമാണ് ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

‘പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍…’; അവധി പ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധം രൂക്ഷം

കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷം. രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക്…

സംസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ടില്ല; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ 204.4…

‘തൊട്ടറിയാം PWD’ പൊതുമരാമത്ത് വകുപ്പിൽ പുതിയ സംവിധാനം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ഉയരുന്ന പരാതികൾ അതിവേ​ഗം പരിഹരിക്കുക എന്ന ലക്ഷ്യവുമായി പുതിയ സംവിധാനം വരുന്നു. തൊട്ടറിയാം പി.ഡബ്ല്യു.ഡി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. മന്ത്രി ഓഫീസില്‍ നിന്ന് ഈ സോഫ്റ്റ്വെയര്‍…

മാധ്യമം പത്രത്തെ നിരോധിക്കാൻ ശ്രമിച്ചു, ജലീലിന് അനധികൃത ഇടപാടുകൾ’; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

കൊച്ചി കെ ടി ജലീലിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർത്തി സ്വപ്ന സുരേഷ് സമർപ്പിച്ച സത്യവാങ്മൂലം പുറത്ത്. സർക്കാരിനും പരാതിക്കാരനും എതിരെ ശക്തമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉയർത്തിയിരിക്കുന്നത്. താൻ കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയെക്കുറിച്ച് അന്വേഷിക്കാതെ എങ്ങനെ തെറ്റാണെന്ന് പൊലീസിന് പറയാൻ…

ബെഞ്ച് വെട്ടിപ്പൊളിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റും, പുതിയത് ലിം​ഗ സമത്വ കാഴ്ചപ്പാട് ഉയർത്തി പിടിക്കും; മേയർ

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ നിർമ്മിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമാണ്.അത് പൊളിച്ചമാറ്റി ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്…