മോന്‍സണ്‍ ബന്ധം; ഐജി ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടിനീട്ടി

ഐജി ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടിനീട്ടി സര്‍ക്കാര്‍. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐജി ജി ലക്ഷ്മണയെ(ഗോകുലത്ത് ലക്ഷ്മണ)സസ്പെന്റ് ചെയ്തത്. പൊലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ…

റോഡ് മോശമെങ്കില്‍ ടോള്‍ കൊടുക്കേണ്ട; റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

റോഡ് മോശമെങ്കില്‍ ടോള്‍ കൊടുക്കേതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി ഇളങ്കോവന്‍. അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി ഇളങ്കോവന്‍ പറഞ്ഞു. റോഡ് അപകടത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം…

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് നാളെ അവസാനിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്‌മെന്റ് നാളെ വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം നടക്കും. അവസാന അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24 ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ…

രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം

രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിഹാറില്‍ ജെഡിയുവിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത ജെഡിയു എംഎല്‍എമാരുടേയും നേതാക്കളുടേയും യോഗം ഇന്ന് ചേരും. മുഴുവന്‍ പാര്‍ട്ടി എംപിമാരോടും എം എല്‍ എമാരോടും അടിയന്തരമായി പട്‌നയിലെത്താനാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്‍ഡിഎ…

നെഹ്റു ട്രോഫിയുടെ ഭാഗമാകാൻ വ്ലോഗർമാർക്ക് സുവർണ്ണാവസരം

ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഭാഗമാകാൻ വ്ലോഗർമാർക്കും അവസരം. താത്പര്യമുള്ളവർ ജില്ലാ കലക്ടറുടെ പേജിൽ നൽകിയിട്ടുള്ള ഫോം വഴി വിശദാംശങ്ങൾ നൽകണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷത്തിന് ശേഷമാണ് പുന്നമടക്കായലില്‍ വഞ്ചിപ്പാട്ടുയരുന്നത്. സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ ജലമേള.…

ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാല്‍ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് റദ്ദായി. റദ്ദായവയില്‍ ലോകായുക്ത ഭേദഗതി അടക്കമുള്ളവ ഉള്‍പ്പെടുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ, ഈ ഓര്‍ഡിനന്‍സുകള്‍ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഈ മാസം 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്‌തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ…

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴ

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴയെന്ന് കണക്കുകള്‍. ജൂലായ് 31 മുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണിത്. ഈ ദിവസങ്ങളില്‍ ശരാശരി പെയ്യേണ്ടിയിരുന്നത് 73.2 മില്ലി മീറ്ററായിരുന്നു. എന്നാല്‍ 157.5 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ…

ഡീസൽ പ്രതിസന്ധി രൂക്ഷം; കെഎസ്ആർടിസിയിൽ 50% ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു

ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. നാളെ 25 ശതമാനം സർവീസുകൾ മാത്രമേ നടത്തുകയുള്ളുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഞായറാഴ്ച ഓർഡിനറി ബസുകൾ പൂർണമായും നിർത്തി വയ്ക്കും. വൻ തുക കുടിശിക ആയതിനെ തുടർന്ന് ഡീസൽ നൽകാനാവില്ലെന്ന്…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണം; കൂടുതല്‍ വെള്ളം തുറന്നുവിടണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം തുറന്നുവിടുന്നു എന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പിണറായി…