സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍ നേതാജി റോഡിലാണ് സേഫ്റ്റി ഡിവിഷനും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്‍,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ഡി.ആര്‍ അനില്‍ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും.കത്ത് തയ്യാറാക്കിയ കബ്യൂട്ടര്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൊബൈല്‍…

കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത്

കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത് . തനിക്കെതിരെ ഉയർന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പൊവിഡൻസ് വിമൺസ് കോളേജ് സന്ദർശനവും മറ്റ് സെമിനാറുകളുമടങ്ങുന്ന വ്യത്യസ്ത പരിപാടികളിൽ ആണ് താൻ…

ആഫ്രിക്ക ലക്ഷ്യമാക്കി 23 കാരിയുടെ സൈക്കിൾ യാത്ര ;സോളോ ട്രിപ്പിൽ കടന്നുപോവുക 22 രാജ്യങ്ങളിലൂടെ

നമ്മളെല്ലാം നമ്മുടെ 23 വയസ്സിൽ എന്തു ചെയ്തിട്ടുണ്ടാവും. ഭൂരിഭാഗം ആളുകളും ഒന്നും ചെയ്യാതെ ആ വയസ്സ് തള്ളിവിട്ടുകാണും. അതാണ് യുവതലമുറയുടെ പൊതുവെ ഉള്ള കാഴ്ചപ്പാട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഒരു പെൺകുട്ടി . തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആഫ്രിക്കയിലേക്ക് സാഹസിക…

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗികമായി മാത്രം നല്‍കിയാല്‍ മതിയെന്ന ഉത്തരവിനെതിരെയാണ് റേഷൻ കട ഉടമകൾ പ്രതിഷേധിക്കുന്നത്.ഈ മാസം 26 ശനി മുതല്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഒക്ടോബറില്‍ റേഷന്‍ വിതരണം നടത്തിയ…

ഇന്ത്യയിൽ തന്നെ പോസ്റ്റ് ഓഫീസും പിൻകോഡും ഉള്ള രണ്ടുപേർ മാത്രമാണുള്ളത് ഒന്ന് ഇന്ത്യൻ പ്രസിഡന്റ് മറ്റേത് ആരാണെന്ന് അറിയാമോ?

നിങ്ങൾക്കറിയാമോ ഇന്ത്യയിൽ തന്നെ സ്വന്തമായി പോസ്റ്റ് ഓഫീസും പിൻകോഡുമുള്ള 2 രണ്ടുപേർ മാത്രമാണുള്ളത്. ഒന്ന് ഇന്ത്യൻ പ്രസിഡന്റ്, രണ്ടാമത്തെ ആരാണെന്ന് അറിയാമോ?എന്നാൽ അറിഞ്ഞോളു… സാക്ഷാൽ ശ്രീ ശബരിമല അയ്യപ്പൻ. വർഷത്തിൽ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും തപാൽ ഓഫീസും സജീവമായിരിക്കുക. 689713…

വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി അന്വേഷിക്കട്ടെ ; ശശി തരൂർ

മലബാർ സന്ദർശനവുമായി ബന്ധപ്പെട്ടപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി എന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് ശശി തരൂർ. വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി തന്നെ അന്വേഷിക്കട്ടെ എന്നാണ് തരൂർ പറയുന്നത്. വിലക്കിയിട്ടും കോൺഗ്രസിനെഇഷ്ടപ്പെടുന്നവർ തന്നെ കേൾക്കാനെത്തിയെന്നും തരൂർ…

ആശുപത്രിയിലെ ചികിത്സ പിഴവ് വിദ്യാർത്ഥിയുടെ ഒരു കൈ നഷ്ടപ്പെട്ടു

ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിക്ക് ഒരു കൈ നഷ്ടപ്പെട്ടു. തലശേരി ജനറല്‍ ആശുപത്രിയിലെ വന്‍ചികിത്സാ പിഴവാണ് കൈ നഷ്ടം ആവാൻ കാരണമായത് എന്നാരോപിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡില്‍ ഓഫീസര്‍ അന്വേഷണമാരംഭിച്ചു.…

പാല്‍ വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല;പുതുക്കിയ വില ഡിസംബർ 1 മുതൽ

പാല്‍ വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ സ്വീകരിക്കില്ല.പുതുക്കിയ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും.ക്ഷീര കര്‍ഷകര്‍ക്ക് ലാഭമുണ്ടാകണമെങ്കില്‍ 8 രൂപ 57 പൈസ ലിറ്ററിന്…

ആഹാരം കഴിക്കാന്‍ ഹോട്ടലിലെത്തിയ അയ്യപ്പ ഭക്തരെ ഇറക്കിവിട്ടു; അധിക്ഷേപിച്ചതായി പരാതി

ശബരിമല ദർശനത്തിനായി എത്തിയ സ്വാമിമാരെ ഹോട്ടലിൽ നിന്നും ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. കൊല്ലം നിലമേൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന പറമ്പിൽ ബേക്കേഴ്സ് ഹോട്ടലിലാണ് സംഭവം ഉണ്ടാകുന്നത്. അയ്യപ്പസ്വാമിമാർക്ക് ആഹാരം ഇല്ല എന്ന് പറഞ്ഞ് കടയിൽനിന്ന് ഇറക്കി വിടുകയായിരുന്നു.ഇതേ തുടർന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.…