നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം

കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിലേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. മഞ്ജുഷ അവധിയിൽ തുടരുകയാണ്. കോന്നി തഹസില്‍ദാറായി തുടരാന്‍ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ…

തിരുവനന്തപുരം നഗരസഭയ്ക്ക് ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി…

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകിയ ധനസഹായം കേരളം തിരിച്ചുനൽകണം; നിലപാട് ഉറപ്പിച്ച് കേന്ദ്രം

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. വിജിഎഫ് തിരിച്ചടവ് സംസ്ഥാന…

വെള്ളയമ്പലം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്മാര്‍ട്ട് സ്റ്റഡി റൂം

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്മാര്‍ട്ട് സ്റ്റഡി റൂം എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്മാര്‍ട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകള്‍,…

ജനങ്ങൾക്ക് നൽകിയ പെൻഷൻ കൈപറ്റിയത് സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. അനധികൃതമായി പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം നൽകി. ധന വകുപ്പ്‌…

‘മീൻകറിക്ക് ഉപ്പ് ഇല്ല’; വീണ്ടും പന്തീരാങ്കാവിൽ പെൺകുട്ടി പരാതിയുമായി എത്തി

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന് എതിരെ കേസ്. മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചേര്‍ത്ത് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. മദ്യപിച്ചെത്തിയ…

തിരുവാണിയൂർ പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം

തിരുവാണിയൂർ : മനോഭാവത്തിലും പ്രവർത്തിയിലും നേതൃത്വം പ്രായോഗികമാക്കണമെന്ന് ട്വൻ്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ വ്യക്തമാക്കി. നേതൃത്വം എന്ന് പറയുന്നത് ഉത്തരവാദിത്വമാണ് അതോടൊപ്പം ആളുകളുടെ വളർച്ചയും വികാസവുമാണ് ഒരു നേതാവ് ലക്ഷ്യം വയ്ക്കേണ്ടതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ട്വൻ്റി 20 പാർട്ടി…

സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്…

വഖഫ് വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ലീഗ് ശ്രമം: വി മുരളീധരൻ

മുസ്ലീം ലീഗ് നേതാക്കൾ ബിഷപ്പുമാരെ സന്ദർശിച്ചാൽ വഖഫ് പ്രശ്നം അവസാനിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സഭാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ലീഗിൻ്റെ ശ്രമം വിലപ്പോവില്ല. രാജ്യത്തെ സാധാരണ മനുഷ്യന്‍റെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്‍റെ വാളാണ് വഖഫ് നിയമം. വഖഫ് നിയമഭേദഗതിയെ ന്യൂനപക്ഷ…

വയനാട് ഹർത്താൽ, ദുരന്തത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: വി മുരളീധരൻ

വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ‘ഇൻഡി സഖ്യം ‘ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും മുൻകേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി…