വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളത്തിന് സ്വപ്നസാക്ഷാത്കാരം

മറ്റൊരു തീരത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. അതിലൊന്നാണ് വിഴിഞ്ഞത്തേക്ക് എത്താൻ പോകുന്ന ആദ്യ കപ്പൽ. ഇത് വെറുമൊരു കപ്പല്‍ അല്ല. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന…

സിനിമ താരങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഹാക്കർമാരുടെ ഭീഷണി

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമാകുന്നെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ…

സഹയാത്രികയോട് ലൈംഗികാതിക്രമം; ഹാസ്യതാരം അറസ്റ്റിൽ

കെ എസ് ആർ ടി സി ബസ്സിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്‌തെന്ന പരാതിയിൽ ഹസ്യതാരം ബിനു ബി കമാൽഅറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ എത്തിയപ്പോൾ പ്രതി അപമാര്യാദയായി…

നിധിൻ സാറെ സ്കൂളിലേക്കൊന്നു വരണം’; ഓടിയെത്തി സംസാരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പെൺകുട്ടി

കൗമാരപ്രായം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു സമയമാണ്,പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. കൗമാരക്കാലത്തെ പ്രണയവും മറ്റു കൂട്ടുകെട്ടുകളും ചിലപ്പോഴൊക്കെ ചതികളിലും മാനസിക സമ്മർദ്ദങ്ങളിലും അകപ്പെടുത്താറുണ്ട്. ഇതിനെതിരായി കേരള പോലീസ് വിദ്യാർത്ഥികൾക്കിടയിൽ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഇപ്പോൾ തൃശ്ശൂരിൽ ഒരു അവബോധ ക്ലാസ്സ് സംഘടിപ്പിച്ചതിന്…

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരി, നാരീശക്തി പുരസ്കാര ജേതാവ് കാർത്യായനിയമ്മ അന്തരിച്ചു

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരിയായി ചരിത്രമെഴുതിയ കാർത്യായനിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ രാത്രി 12 മണിയോടെയായിരുന്നു മരണം. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ…

വി ശിവൻകുട്ടി സ്ഥാനമൊഴിയണമെന്ന് വിഡി സതീശൻ

കിലെയിലെ പിന്‍വാതില്‍ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താനുള്ള ധനവകുപ്പിന്റെ നിര്‍ദേശം സര്‍കാര്‍ പാലിച്ചില്ലെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ഇവരുടെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതായുള്ള ആരോപണവും വരുന്നുണ്ട്. നിയമനം റദ്ദാക്കിയ അന്വേഷണത്തിൽ ഉത്തരവിടണമെന്ന്…

ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ? ക്രൈംബ്രാഞ്ച് അപ്പീൽ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ക്രൈം ബ്രാഞ്ച് അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ ആക്ഷേപം. കേസിലെ സുപ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍…

വിമാനയാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന് യുവനടി

വിമാനയാത്രയ്ക്കിടെ മദ്യരഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ചായിരുന്നു സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് ക്യാബിൻ ക്യൂവിനോട് പരാതിപ്പെട്ടെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നും നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നടിയുടെ…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വര്‍ദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്…

പല കായികതാരങ്ങളും സംസ്ഥാനം വിടാൻ കാരണം സർക്കാരിന്റെ അവഗണനയെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. ഇതുവരെയും അഭിനന്ദനം അറിയിച്ചു സർക്കാരിന്റെ ഭാഗത്തുനിന്നും ആരും വിളിച്ചില്ല. അവഗണന നേരിടുന്നത് കൊണ്ടാണ് പല കായിക താരങ്ങളും സംസ്ഥാനം വിടുന്നതെന്നും ജിൻസൺ. ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലമെഡൽ…