തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021 സമാപിച്ചു. അവസാനദിനമായ ഇന്നലെ നടന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ്സ് ഐസക്ക് മുഖ്യാതിഥിയായി. മികവുറ്റ വിദ്യഭ്യാസം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെയും, അറിവുകളെ നവീകരണത്തിലേക്ക് മാറ്റി അതിലൂടെ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ സാധ്യമാക്കുന്നതിനെ കുറിച്ചുമാണ് മന്ത്രി പ്രസംഗിച്ചത്. കേരളത്തെ സമ്പൂര്‍ണ്ണ നവീകരണ സമൂഹമാക്കി മാറ്റുവാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യവും അദ്ദേഹം പങ്ക് വെച്ചു. ‘എല്ലാവര്‍ക്കും ക്ഷേമവും, വിദ്യഭ്യാസവും ഉറപ്പുവരുത്തുന്ന വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കേരളം കുതിക്കണം. അതിലൂടെ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ മാറുകയും മികവുറ്റ തൊഴില്‍ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും. സുപ്രധാനമായ സ്ഥാപനങ്ങളിലൊന്നാണ് ഐസിറ്റി അക്കാദമി, മേല്‍ പറഞ്ഞ ലക്ഷ്യത്തിലേക്ക് കേരളത്തെ പിടിച്ചു കയറ്റാന്‍ നിര്‍ണായകമായ ഒരു പങ്കാണ് അക്കാദമി വഹിക്കുന്നത്’ എന്ന് സമാപന സമ്മേളനത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐസിറ്റി അ്ക്കാദമി ബോര്‍ഡ് അംഗവും ടിസിഎസ് തലവനുമായ ദിനേശ് തമ്പി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തൊഴില്‍ മേഖല നേരിടുന്ന വികേന്ദ്രീകരണവും, തൊഴില്‍ രംഗത്തെ ഭാവി എന്ന് പറയപ്പെടുന്ന വര്‍ക്ക് ഫ്രം ഹോമിന്റെ സാധ്യതകളെ കുറിച്ചും ഡോ. സജി ഗോപിനാഥ് സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് സാഹചര്യത്തെ കണക്കിലെടുത്തു കൊണ്ട് ദ്വിദിന കോണ്‍ക്ലേവ് സമ്പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തരമാണ നടന്നത്. സമാപന ദിവസം ‘നവ സാധാരണത്തില്‍ മാറുന്ന ജീവി ശൈലികള്‍’, ‘നവ സാധാരണത്തിലെ തൊഴില്‍ സാധ്യതകള്‍’ ‘നവ സാധാരണത്തില്‍ ജീവിതത്തിലും ബിസിനസ്സ് രംഗത്തും സാങ്കേതികതയുടെ പങ്ക്’ തുടങ്ങിയ വിഷയങ്ങളില്‍, വ്യാവസായിക, ഐടി, എന്‍ജിനിയറിങ്ങ് ആന്‍ഡ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചകളും യോഗങ്ങളും നടന്നു. കൂടാതെ യൂഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓ ഡോ. സോഹന്‍ റോയുടെ നേതൃത്വത്തില്‍ നവസാധാരണത്തിലെ സംരംഭകത്വ വഴികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. നവ സാധാരണത്തെ ആസ്പദമാക്കി സജീകരിച്ച ദ്വിദിന കോണ്‍ക്ലേവില്‍ ലോകമെമ്പാടും നിന്നുള്ള 800ല്‍ പരം പ്രതിനിധികളാണ് പങ്കെടുത്തത്.
Category: Kerala
ലതിക സുഭാഷിന്റെ പ്രതിഷേധത്തിലുള്ള പ്രതികരണം രാഷ്ട്രീയ നേതൃത്വത്തിന്റെ പക്വതയോടെ ആയിരുന്നോയെന്ന് സംശയമുണ്ട്’: മുഖ്യമന്ത്രി
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ പാര്‍ട്ടിയുടെ മഹിളാ വിംഗിന്റെ സംസ്ഥാനത്തെ പ്രധാനിയായിരിക്കുന്ന ഒരു…
മെട്രോമാന് പാലക്കാടിന്റെ പൂർണ്ണ പിന്തുണ ; ഇടത് വലതു സംഘടനകൾ പ്രതിസന്ധിയിൽ
പാലക്കാട്: ഇ. ശ്രീധരന്‍റെ നിഷ്കളങ്ക വ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങി യുഡിഎഫും എല്‍ഡിഎഫും പ്രതിരോധത്തില്‍. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ് 2016ല്‍ ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. ഇതിനിടെ…
എസ്.എസ്.എല്‍.സി പരീക്ഷ: വിദ്യാർത്ഥികൾക്ക് അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ലഭ്യമാകാത്തവര്‍ക്കും…
നർത്തകർക്കായി പതിനാലു ജില്ലകളിലും മത്സരം . മികച്ചവർക്ക് സമ്മാനം
കേരളത്തിലെ മികച്ച നർത്തകരെ കണ്ടെത്താൻ പതിനാല് ജില്ലകളിലും നാട്യോത്സവം സംഘടിപ്പിയ്ക്കുന്നു. മാർച്ച് അവസാനവാരം മുതൽ ഏപ്രിൽ അവസാനവാരം വരെയാണ് ‘അണുകാവ്യനാട്യോത്സവം’ എന്ന് പേരിട്ടിരിക്കുന്ന നാട്യ മത്സരങ്ങൾ അരങ്ങേറുന്നത്. പ്രശസ്ത കവി ഡോ. സോഹൻ റോയ് എഴുതിയ ആയിരത്തൊന്ന് കാവ്യങ്ങൾ ആസ്പദമാക്കിയായിരിയ്ക്കും മത്സരങ്ങൾ.…
മലപ്പുറത്ത് പണിമുടക്കിയവർ ടൗണിൽ പ്രകടനവും, സ്റ്റേറ്റ് ബാങ്കിന് മുമ്പിൽ ധർണ്ണയും നടത്തി
ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം മലപ്പുറം :പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ, ജീവനക്കാരും ഓഫീസർമാരും ദേശവ്യാപകമായി പണിമുടക്കി. നാളെയും പണിമുടക്കം തുടരും. പൊതുമേഖലയിലെയും, സ്വകാര്യ – വിദേശ- ഗ്രാമീണ ബാങ്കകളിലെയും പത്ത് ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിൽ…
തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: 2021 നിയമസഭാ ഇലക്ഷനിലെ തർക്കം നിലനിൽക്കുന്ന 6 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാനം ഇന്ന് . തർക്ക ബാധിതമണ്ഡലങ്ങളിലെ നേതാക്കന്മാരുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചിരുന്നെങ്കിലും ആശയകപ്പം അവസാനിച്ചിട്ടില്ലെന്നാണ് സൂചനകൾ. വട്ടിയൂർകാവിൽ കെ.പി അനിൽ കുമാറിന്റെ പേരിന് പകരം പി.സി…
ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3238 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി…
ഒൻപതാം ക്ലാസ്സിൽ ഓൾ പാസ്സ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. കോവിഡ് സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലൊഴികെ മറ്റൊരു ക്‌ളാസിലും വര്‍ഷാവസാന പരീക്ഷ വേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. പതിനൊന്നാം ക്‌ളാസിലെ പരീക്ഷയെ കുറിച്ച്…
