ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാം. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തും. വലിയ ആരാധാനലയങ്ങളില്‍ പ്രര്‍ത്ഥനാ ചടങ്ങുകളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. ഞായറാഴ്ച…

സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നാണ്…

ഇന്ന് കര്‍ക്കടക വാവ്;ബലിതര്‍പ്പണം വീടുകളില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം മുലം ഇത്തവണയും പുണ്യതീര്‍ത്ഥങ്ങളില്‍ കര്‍ക്കടവാവ് ബലിതര്‍പ്പണം അനുവദിക്കില്ല. ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കിലും കൂട്ടംകൂടിയുള്ള ബലി തര്‍പ്പണം അനുവദിക്കില്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടെന്നു…

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 13.35

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662,…

സംസ്ഥാനത്ത് ഇന്ന് മുതല്‍ കടകളില്‍ പ്രവേശിക്കാന്‍ വാക്സിന്‍,ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തില്‍.കടകളില്‍ എത്താന്‍ കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധം. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സീന്‍ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍…

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് UDFധര്‍ണ്ണ നടത്തി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി വന്ന ശേഷവും മന്ത്രിയായി തുടരുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കട നിയോജക മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേയാട് ജംഗ്ഷനില്‍ കൂട്ടധര്‍ണ്ണ നടത്തി. ആര്‍.എസ്.പി…

ശിവന്‍കുട്ടിയുടെ രാജി; യു ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപകമായി സമരം നടത്തും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 നാണ് പ്രതിഷേധ ധര്‍ണ്ണ. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും.…

ടി പി ആര്‍ നിരക്കിലുള്ള ലോക്ഡൗണ്‍ ഇനിയില്ല; വാരാന്ത്യ ലോകഡൗണ്‍ ഞായറാഴ്ച; അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റം. പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഇന്നലെ ഉത്തരവിറക്കി. ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവര്‍ എല്ലാവരും…

ലാവ്‌ലിന്‍ കേസ്; ഈ മാസം 10 ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: ലാവ്ലിന് കേസ് ഈ മാസം 10ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ 27 തവണ ലാവ്ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി കേസ് പരിഗണിച്ചത്. ഇനി മാറ്റാന്‍…

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന് ശുപാര്‍ശ; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ…