കോവിഡ് വ്യാപനം; പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകള്‍ക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ചയിലെ ലോക്ക്ഡൗണ്‍തുടരും. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണം ശക്തമാക്കാന്‍…

ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് ഏറ്റവും ഉയര്‍ന്ന് 18.04; സംസ്ഥാനത്ത് 24,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി .കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയില്‍ മുഹമ്മദ് നിസാബ് (മാനു 24)നെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘം പിടികൂടിയത്.സംഭവത്തിന് ശേഷം സ്വന്തം വീട് പൂട്ടി മുംബൈയിലേക്ക്…

കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും; ടി.പി.ആര്‍ നിരക്ക് ഉയരുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും. ടി.പി.ആര്‍ നിരക്ക് ഉയരുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത.ഓണത്തോട് അനുബന്ധിച്ച് ഇളവ് വരുത്തിയ പരിശോധന കര്‍ശനമായി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അതേസമയം ഇനിയും അടച്ചിടല്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓണത്തിനോട് അനുബന്ധിച്ചുള്ള…

ഓണക്കച്ചവടം; പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ബെവ്‌കോ

തിരുവനന്തപുരം: തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട ് ബെവ്‌കോ. ഈ പത്ത് ദിവസങ്ങള്‍ക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവില്‍പന നടന്നുവെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. 70 ശതമാനം വില്‍പ്പന നടന്നത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 30 ശതമാനം വില്‍പ്പന നടന്നത്…

അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണം; ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന്‍…

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ബുധനാഴ്ച തീരുമാനം

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റങ്ങള്‍. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടിപിആര്‍ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്‌സീനേഷനും…

പ്ലസ്ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് നിര്‍ബന്ധം; ബിരുദ പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി

കോഴിക്കോട്: ജില്ലയില്‍ പ്‌ളസ് ടുവിന് മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയില്‍. പ്ലസ്ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയവര്‍ക്ക് ഇക്കുറി ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില്‍ ഇഷ്ടപ്പെട്ട കോഴ്‌സ് ലഭിക്കൂ.…

തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി; വാക്‌സീന്‍ എടുത്ത ശേഷമെന്ന് പരാതി

തിരുവനന്തപുരം: വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി. പരാതിയുമായി കുടുംബം. നാരങ്ങാനം സ്വദേശിയായ ദിവ്യ രണ്ടാഴ്ച മുന്‍പാണ് വാക്‌സീന്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ തലവേദന വന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.…

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട…