തിങ്കളാഴ്ച ഹര്‍ത്താല്‍

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്. സംസ്ഥാനത്ത് വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച കടകളും തുറക്കില്ലെന്ന് സംയുക്ത…

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി

ഇടുക്കി: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യം ഇല്ല. സര്‍ക്കാര്‍ തീരുമാനം രാജ്യ താല്പര്യത്തിന്…

കെ റെയില്‍ പദ്ധതി; കേരളത്തെ രണ്ടായി വേര്‍തിരിക്കും, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും; യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: അതിവേഗ റെയില്‍ പാത പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുകയും കേരളത്തെ നെടുകെ വെട്ടി മുറിക്കുകയും ചെയ്യും. കെ റെയില്‍ പദ്ധതി അപ്രായോഗികമാണെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. ഈ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് എം കെ മുനീര്‍ അദ്ധ്യക്ഷനായ സമിതി…

ബിഷപ്പ് ഹൗസിലേക്ക് വീണ്ടും നേതാക്കളുടെ ഒഴുക്ക്; ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയതിന് ശേഷം ബിഷപ്പ് ഹാസിലേക്ക് സൗഹൃദ സംഭാഷണത്തിനെത്തുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ബിഷപ്പ്…

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായവര്‍ 26,711

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട…

കെ കരുണാകരന്റെ ശൈലിയാണ് പിണറായി വിജയന്; മുഖ്യമന്ത്രിയെ പുകഴ്ത്തി കെ മുരളീധരന്‍

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോയ കെ. കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ്…

സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം; വിദ്യഭ്യാസ വകുപ്പ് അറിയാതെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനവും തീയതി നിശ്ചയിച്ചതും വിദ്യഭ്യാസ വകുപ്പ് അറിയാതെയെന്ന് ആരോപണം. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യഭ്യാസ വകുപ്പ് തീരുമാനം അറിയുന്നത്. കൊവിഡ് അവലോകന ഉന്നതതലയോഗത്തിലേക്ക് വിദ്യഭ്യാസ…

ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഉടന്‍ വേണ്ട; തീയറ്ററുകളും അടഞ്ഞ്തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്രപേര്‍ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യു.ഐ.പി.ആര്‍ എട്ടില്‍ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്. അതേസസമയം, ഹോട്ടലുകളില്‍ ഇരുന്ന്…

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 143

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി…

നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും;മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന്…