തിരുവനന്തപുരം: ഒരു ബഞ്ചില് പരമാവധി രണ്ടുപേരെ മാത്രമേ ഇരുത്താന് പാടുള്ളൂ. യൂനിഫോം നിര്ബന്ധമാക്കില്ല. സ്കൂളുകളില് കുട്ടികളെ കൂട്ടം കൂടാന് അനുവദിക്കില്ല. ഭിന്നശേഷി വിദ്യാര്ഥികള് ആദ്യ ഘട്ടത്തില് സ്കൂളിലെത്തേണ്ടതില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം ഉച്ചഭക്ഷണ അലവന്സ് നല്കും. സംസ്ഥാനത്ത് സ്കൂളുകള് തുറക്കുന്നതിനുള്ള കരട്…
Category: Kerala
കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല് ഇളവുകള് നല്കുന്നത് ചര്ച്ചയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ഇന്ന് അവലോകനയോഗം ചേരും. ഉച്ചക്ക് 3.30നാണ് യോഗം .നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് നല്കണമോ എന്ന അടക്കമുള്ള കാര്യങ്ങള് യോഗത്തില് ചര്ച്ചയാകും. സ്കൂളുകള് തുറക്കാന് തീരുമാനിച്ച പശ്ചാത്തലത്തില് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില് ചര്ച്ച…
തിങ്കളാഴ്ച്ചത്തെ ഹര്ത്താലിനെതിരായ ഹര്ജി; താത്പര്യമുള്ളവര്ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സര്ക്കാര്
തിരുവനന്തപുരം: തിങ്കളാഴ്ച്ചത്തെ ഹര്ത്താലിനെതിരായ ഹര്ജി ഹൈക്കോടതി തീര്പ്പാക്കി. ഹര്ത്താലില് പങ്കെടുക്കാത്തവര്ക്ക് സംരക്ഷണമൊരുക്കുമെന്നും സര്ക്കാര് അറിയിച്ചു. താത്പര്യമുള്ളവര്ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സര്ക്കാര് അറിയിച്ചു. അനിഷ്ട സംഭങ്ങള് ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും സര്ക്കാര് പറഞ്ഞു. ഹര്ത്താല് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി…
പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ബഹുനില മന്ദിരം തുറന്നു
പാലാ: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതുതായി നിര്മ്മിച്ച കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്ജ് അധ്യക്ഷത വഹിച്ചു. ശിലാഫലകം മാണി സി കാപ്പന് എം എല് എ അനാച്ഛാദനം ചെയ്തു. തോമസ് ചാഴികാടന് എം…
സംസ്ഥാനത്ത് നാളെ മുതല് ശക്തമായ മഴയക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കന് കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമായേക്കും.പത്തനംതിട്ട, ആലപ്പുഴ ജില്ലകളില് നാളെ യല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച…
സംസ്ഥാനത്ത് പ്ലസ് വണ് പരീക്ഷകള് ഇന്ന് തുടങ്ങും; കോവിഡ് പോസിറ്റീവ് ആയവര്ക്ക് പ്രത്യേക മുറികള് സജ്ജീകരിച്ചു
ഒന്നാംവര്ഷ ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി പരീക്ഷകള്ക്ക് ഇന്നു തുടങ്ങും. രാവിലെ 9.40ന് പരീക്ഷ തുടങ്ങും. സുപ്രിം കോടതിയില് സംസ്ഥാനം നല്കിയ ഉറപുകള് ഓരോന്നും പാലിക്കുന്ന തരത്തില് പഴുതടച്ച കോവിഡ് മാനദണങ്ങള്കനുസരിച്ചാണ് പരീക്ഷ നടത്തുക. വിദ്യാര്ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ച്…
കോവിഡ് നിയന്ത്രണവിധേയം; മാസ്ക് ധരിക്കാത്തവര്ക്കെതിരെ കര്ശന നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ഗുരുതര കേസുകള് ഇപ്പോള് കുറയുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കാത്തവര്ക്കെതിരെ കര്ശന നടപടി കൈക്കൊള്ളും. ഇക്കാര്യത്തില് യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
നിലപാട് തിരുത്തി ബ്രിട്ടന്; കൊവിഷീല്ഡിന് അംഗീകാരം നല്കി
ന്യൂഡല്ഹി: ക്വാറന്റീന് വിവാദത്തില് പുതിയ വിശദീകരണവുമായി യുകെ. കോവിഷീല്ഡ് വാക്സിന് അംഗീകരിക്കുന്നു എന്നാല് ഇന്ത്യയുടെ വാക്സിന് സര്ട്ടിഫിക്കറ്റില് സംശയം നിലനില്ക്കുന്നുവെന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. വാക്സിന് എടുത്തവര്ക്ക് ഇംഗ്ലണ്ടില് ക്വാറന്റൈന് നിര്ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്ത്തുന്ന വാക്സിനുകളാണെന്നും കേന്ദ്രസര്ക്കാര് അവകാശവാദമുന്നയിച്ചു.…
പ്ലസ് വണ് ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ് ആദ്യ അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ മുതല് പ്രവേശനനടപടികള് തുടങ്ങും. ഹയര്സെക്കന്ററി വെബ്സൈറ്റിലാണ് അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല് നെറ്റവര്ക്കിലെ തിരക്ക് കാരണം സൈറ്റ് ഹാങ്ങാണെന്ന പരാതിയും ഉയര്ന്നു. പലകുട്ടികള്ക്കും വെബ്സൈറ്റിലേക്ക് പ്രവേശിപ്പിച്ച് എവിടെയാണ്…
സ്കൂളുകള് തുറക്കുന്നു; കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ മാര്ഗ്ഗനിര്ദ്ദേശം പുറത്തിറക്കി സര്ക്കാര്
തിരുവനന്തപുരം: നവംബര് ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള് തുറക്കാനിരിക്കേ, സ്കൂള് ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാര്ഗനിര്ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില് ഒരു കുട്ടി മാത്രമേ ഇരിക്കാന് പാടുള്ളൂ. കുട്ടികളുടെ കൈവശം ഹാന്ഡ് സാനിറ്റൈസര് ഉണ്ടായിരിക്കണം. സ്കൂള് ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണം…
