മാത്തമാറ്റിക്സ് ക്വിസ് കാർമ്മൽ ഹയർസെക്കന്ററി സ്കൂൾ ജേതാക്കൾ

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മാത്തമാറ്റിക്സ് ക്വിസ് മത്സരത്തിൽ വാഴക്കുളം കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി 10,000 രൂപ ക്യാഷ് പ്രൈസ് നേടി. രണ്ടാം സ്ഥാനക്കാരായ കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ 5,000 രൂപ ക്യാഷ് പ്രൈസ് സ്വന്തമാക്കി. എറണാകുളം, ഇളമക്കര ഭവൻസ് സ്കൂളാണ് 3,000രൂപ ക്യാഷ് പ്രൈസ് സ്വന്തമാക്കി മൂന്നാമത്.

വിജയികൾക്ക് എം. എ.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , എം. എ. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.എം. എ. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, ഡോ. സോണി കുര്യാക്കോസ്, ഡോ. ലത എസ് നായർ, ഡോ. ബോബി പി വർഗീസ് എന്നിവർ ചടങ്ങിൽ അനുമോദനങ്ങൾ നേർന്ന് സംസാരിച്ചു.

കോതമംഗലം എം. എ. കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാത്തമാറ്റിക്സ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വാഴക്കുളം കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ടീമിന് എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എം. എ. എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ ചേർന്ന് സമ്മാനം നൽകുന്നു. ഡോ. ലത എസ് നായർ, ഡോ. സോണി കുര്യാക്കോസ്, ഡോ. ബോബി പി വർഗീസ്, ഡോ. എബി. പി വർഗീസ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *