ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവായ രാഘവ് ഛദ്ദയും വിവാഹിതയായി . പരിനീതി ചോപ്ര തന്നെ തന്റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഒരുമിച്ചു പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു. ഒടുവില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആകാന്‍ സാധിച്ചതില്‍ സന്തോഷം. പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലായിരുന്നു എന്നാണ് പരിനീതി ചോപ്ര പറയുന്നത്.
ഐവറി നിറത്തിലുള്ള ലെഹങ്കയാണ് പരിനീതി വിവാഹത്തിന് ധരിച്ചത്. നിറയെ ബീജ് വര്‍ക്കുകളും ത്രെഡ് വര്‍ക്കുകളും നല്‍കിയാണ് ലെഹങ്കയെ മനോഹരമാക്കിയിരിക്കുന്നത്. മനീഷ് മല്‍ഹോത്രയാണ് പരിനീതിയുടെ ലെഹങ്ക ഡിസൈന്‍ ചെയ്തത്.
തലയില്‍ അണിഞ്ഞ ദുപ്പട്ടയില്‍
രാഘവിന്റെ പേര് എംബ്രോയ്ഡറി ചെയ്തിരുന്നു. പച്ച നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹെവി നെക്ലേസാണ് പരിനീതി അണിഞ്ഞത്.
ഐവറി നിറത്തിലുള്ള തന്നെ ഷെര്‍വാണിയിലാണ് രാഘവ് വിവാഹത്തിന് ധരിച്ചത്. ലോങ് ലെയറുകളുള്ള പേളിന്റെ മാലയും രാഘവ് അണിഞ്ഞിരുന്നു. ഉദയ്പൂരിലെ ലീല പാലസില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഗവന്ത് മാന്‍, സാനിയ മിര്‍സ, ഹര്‍ഭജന്‍ സിങ്, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു

 
                                            