കണ്ണൂര്‍ : കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയുള്ള ദേശിയപാതയ്ക്ക് അനുമതി.കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.കേരളത്തിലൂടെയുള്ള 11റോഡുകള്‍ ഭാരത് മാതാ പ്രോജക്ടില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. കണ്ണൂര്‍ എയര്‍ പോര്‍ട്ട് വഴിയുള്ള ചൊവ്വ – മട്ടന്നൂര്‍ – കൂട്ടും പുഴ –…
Author: Sabitha Gangadharan
സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോവിഡ് കൂട്ടപരിശോധന ; 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോവിഡ് കൂട്ടപരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കൊവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായാണ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കുന്നത്. വ്യാഴം, വെള്ളി…
വളര്‍ത്തുമൃഗങ്ങള്‍ക്കും ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി
കൊച്ചി: വീടുകളില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്കും , ഓമനമൃഗങ്ങള്‍ക്കും ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വളര്‍ത്തു മൃഗങ്ങളുടെ ഉടമകള്‍ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം അടിമലത്തുറ ബീച്ചില്‍ ബ്രൂണോ എന്ന വളര്‍ത്തുനായയെ അടിച്ചു കൊന്ന സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ…
ഇന്ധനവില വര്‍ദ്ധനവ് ; യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര പുരോഗമിക്കുന്നു
കൊല്ലം : ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ നയിക്കുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര കൊല്ലം ജില്ലയില്‍ യാത്ര പുരോഗമിക്കുന്നു. രാവിലെ ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തുനിന്നും ആരംഭിച്ച യാത്ര യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ…
വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി ;പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി ; ടി നസറുദ്ദിന്‍
കോഴിക്കോട് : വ്യാഴാഴ്ച മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി.മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റി വയ്ക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി…
സിക്ക വൈറസ്; രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു ; ആക്ഷന്‍പ്ലാന്‍ രൂപികരിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സിക വൈറസ് ബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശത്തേക്ക് സിക രോഗബാധ പടര്‍ന്നതോടെ ആരോഗ്യവകുപ്പ്…
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.03; മരണം 128
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട…
പ്രതിഷേധം ശക്തം ; വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍
കോഴിക്കോട്: വന്‍ ജനപിന്തുണയോടെ വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധം അവസാനിക്കാപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍.കോഴിക്കോട് കളക്ടറേറ്റില്‍ വെച്ച് ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന്…
വ്യാപാരികളുടെ പ്രതിഷേധം കനക്കുന്നു; വന്‍ജനപിന്തുണ; സര്‍ക്കാര്‍ പ്രതിരോധത്തില്‍
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധത്തിന് വന്‍ ജനപിന്തുണ. സിപിഎം അനുകൂല വ്യാപാര സംഘടനയും,പ്രതിപക്ഷം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടയാളുകള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. ഇത് സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ…
കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ 10.30 നാണ് സുരേന്ദ്രന്‍ ഹാജരാവുക. നേരത്തെ ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന് നോട്ടീസ്…
