സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിറക്കി

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി നല്‍കി. ചൊവ്വാഴ്ചത്തെ അവധിയാണ് മാറ്റി നല്‍കിയിരിക്കുന്നത്.സര്‍ക്കാര്‍ കലണ്ടറില്‍ ജൂലൈ 20 നാണ് ബക്രീദ് അവധി നല്കിയിരുന്നത്. ഇതോടെ ചൊവ്വാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.

വിവാദ കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു

കോപ്പന്‍ഹേഗന്‍ : ഡാനീഷ് കാര്‍ട്ടൂണിസ്റ്റഅ കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ്{86}അന്തരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു കര്‍ട്ട്. 2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്‌ലാന്‍ഡഡ് പോസ്റ്റണില്‍ കര്‍ട്ട് വെസ്‌റ്റെര്‍ഗാര്‍ഡിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷം…

സ്വര്‍ണക്കടത്ത് കേസ് ; ആകാശ് തില്ലങ്കരിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കരിയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആകാശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന…

കര്‍ഷക പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേക്ക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന എല്ലാവരും ബാഡ്ജ് ധരിയ്ക്കും. പാര്‍ലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത…

ലോക്ഡൗണ്‍ ഇളവ് ; ഡി കാറ്റഗറിയിലുള്ള കടകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ബക്രീദ്…

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ചയാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ചയാകും. രാവിലെ 11 മുതല്‍ വൈകിട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. പി.വി. അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.…

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു

ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. കൂടാതെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ്…

ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം;ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താന്‍ ആദ്യം ചെയ്യാന്‍ ഉദേശിക്കുന്നതെന്നും പാര്‍ട്ടിക്കാണ് പ്രഥമ…

ഇന്ന് 13,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69; മരണം 81

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട്…

‘അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്’ ; സൈക്കിള്‍ യാത്രയില്‍ ഷാഫി പറമ്പിലിന്റെ തമാശ ട്രോളാക്കി സോഷ്യല്‍ മീഡിയ

പെട്രോള്‍-പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഷാഫി യാത്രക്കിടയില്‍ തമാശരൂപേണ പറഞ്ഞത് ഇപ്പേള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായിരിക്കുകയാണ്. സൈക്കിള്‍ യാത്രയ്ക്കിടയില്‍ ഞാന്‍ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്. തന്റെ…