സംസ്ഥാനത്ത് ഇന്നും ഇരുപതിനായിരം കടന്ന് കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 11.2

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശ്ശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട്…

വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് കുത്തിവെപ്പ് ഉണ്ടാകില്ല. അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്താണ്…

രാകേഷ് അസ്താന ഡല്‍ഹി പോലീസ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചു. നിലവില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയിരുന്നു അദ്ദേഹം. വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന. 2019 ജനുവരിയില്‍…

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനമായതിനാല്‍ എസ്എസ്എല്‍സി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്.ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്…

ബസവരാജ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മൈയെ തെരഞ്ഞെടുത്തു. ബി.എസ് യെദിയൂരപ്പ രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രി. കേന്ദ്ര നിരീക്ഷകരായ ധര്‍മ്മേന്ദ്ര പ്രധാന്‍, കിഷന്‍ റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത…

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.; ടെസ്റ്റ് പോസിറ്റിവിറ്റി 12.35; മരണം 156

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട്…

മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം; നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക

പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക. വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത് എന്റെ ഭാഗത്തുനിന്നാണ്. മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും…

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം; നിരോധിക്കാന്‍ കഴിയില്ല; ഭിക്ഷാടനത്തിനെതിരായ ഹരജിയില്‍ സുപ്രീം കോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ല, ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം, അത് ആരും ആഗ്രഹിച്ച് ചെയ്യുന്നതല്ലായെന്നും സുപ്രീം കോടതി. ഇതു സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന്…

കീറ്റെക്‌സില്‍ വീണ്ടും പരിശോധന

കൊച്ചി : കിഴക്കമ്പലത്തെ കീറ്റെക്‌സിന്റെ ഫാക്ടറിയില്‍ വീണ്ടും പരിശോധന. ഭൂഗര്‍ഭ ജല അതോറിറ്റി.ുടെ കൊച്ചി കാക്കനാട് ഓഫിസിലെ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ എത്തി പരിശോധന നടത്തിയത്. പിടി തോമസ് എംഎല്‍എയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക്…

മോദി-മമത കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ ഐക്യത്തിനായി സോണിയ ഗാന്ധി, ശരത് പവാര്‍ തുടങ്ങിയ നേതാക്കളേയും മമത കാണും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. പെഗാസെസ് ചോര്‍ച്ച വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ദേശീയ തലത്തില്‍ സംയുക്ത…