ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയല്‍ തുടരും ; കര്‍ഷകര്‍

പട്‌ന: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയല്‍ തുടരുമെന്ന് ഹരിയാണയിലെ കര്‍ഷകര്‍. ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാലിലുള്ള മിനി സെക്രട്ടിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. അനാജ് മണ്ഡിയിലെ കിസാന്‍ മഹാപഞ്ചായത്ത് സമാപിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ മിനി സെക്രട്ടറിയേറ്റ് കെട്ടിടം വളഞ്ഞത്. സെക്രട്ടറിയേറ്റിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള…

സാമ്പത്തികസഹായം നിലച്ചു; കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളം മുടങ്ങി

തിരുവനന്തപുരം: ബജറ്റില്‍ അനുവദിച്ച സാമ്പത്തികസഹായം പൂര്‍ണമായും തീര്‍ന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങി. സര്‍ക്കാര്‍ സഹായധനം കിട്ടിയാല്‍മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നല്‍കാന്‍ കഴിയൂ. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാല്‍…

സംസ്ഥാനത്ത് ഒക്ടോബറില്‍ കോളേജുകള്‍ തുറക്കും; അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍/പോളി ടെക്‌നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ…

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നു;വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്

ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. 120 കുട്ടികളെ സെപ്റ്റംബര്‍ മൂന്നിന് ചെന്നൈയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും കോവിഡ് വാക്സീന്‍…

ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു;തീരുമാനം മുഖ്യമന്ത്രിയുടെ കോവിഡ് അവലോകനയോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയില്‍ 75 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വാക്‌സീനേഷന്‍ കൂടുതല്‍…

സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87; മരണം 189

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820…

ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം; 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആള്‍ക്കൂട്ടമായി…

നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം എത്തി പരിശോധന നടത്തുന്നു

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന…

രാജ്യത്ത് ഇന്ധനവില കുറഞ്ഞു

രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയാണ്.…

രാജ്യത്ത് 31,222 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; വാക്‌സിന്‍ സ്വീകരിച്ചവരിലും. രോഗമക്തി നേടുന്നവരിലും വര്‍ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,30,58,843 ആയി. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 42,942 പേര്‍ക്കാണ്…