റഷ്യയിലെ സര്‍വ്വകലാശാലയില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു

റഷ്യ: റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. തോക്കുധാരിയായ യുവാവ് സര്‍വകലാശാലയ്ക്കുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത അതിനിടെ ആക്രമി 18കാരനായ ഒരു വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് കണ്ടെത്തി. വെടിവെയ്പ്പിന് മുമ്പായി…

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി…

ബിഷപ്പ് ഹൗസിലേക്ക് വീണ്ടും നേതാക്കളുടെ ഒഴുക്ക്; ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയതിന് ശേഷം ബിഷപ്പ് ഹാസിലേക്ക് സൗഹൃദ സംഭാഷണത്തിനെത്തുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ബിഷപ്പ്…

നേതാക്കളും അണികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചടങ്ങിനെത്തിയ സുരേഷ്‌ഗോപി പങ്കെടുക്കാതെ ഇറങ്ങിപ്പോയി

കെട്ടാരക്കര: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച സമൃതികേരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ്‌ഗോപി എം പി ചടങ്ങ് പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. സുരേഷ് ഗോപി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ കൊവിഡ് സാമൂഹിക അകലം പാലക്കാതെ വന്നതോടെയാണ് പരിപാടി പൂര്‍ത്തിയാക്കാതെ എംപി മടങ്ങിയത്. 71…

ബഹിരാകാശ ടൂറിസത്തിന് തുടക്കം; ചരിത്രമെഴുതി സ്‌പേസ് എക്‌സ്

ന്യൂഡല്‍ഹി: ബഹിരാകാശ ടൂറിസത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയന്‍സ് ദൗത്യം പൂര്‍ണവിജയം. സ്‌പേസ് എക്‌സ് പേടകം വിദഗ്ധര്‍ ആരുമില്ലാതെ മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. സാധാരണക്കാരായ നാല് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി ഇറങ്ങിയത്. ഫാല്‍ക്കണ്‍ 9 എന്ന…

‘ഞാന്‍ തന്നെ’; കുട്ടിക്കാലചിത്രം പങ്ക്‌വച്ച് പ്രിയതാരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് എറ്റവും പ്രിയപ്പെട്ടതും കൗതുകവും ആണ്. പ്രതേയകിച്ച് മുന്‍നിര നായികമാരുടേയോ നായകന്മാരുടേതോ ആകുമ്പോള്‍. ഇപേപോഴിതാ 2016 ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായി മാറിയ അനാര്‍ക്കലി മരക്കാര്‍ തന്റെ കുട്ടിക്കാലചിത്രം ഇന്‍സ്റ്റഗ്രാമില്‍…

വീണ്ടും ട്വിസ്റ്റ്; അമരീന്ദറിന് പിന്‍ഗാമിയായി രണ്‍ജിത്ത് സിംഗ് ചന്നി പഞ്ചാബിനെ നയിക്കും

ചണ്ഡീഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന് പകരക്കാരനായി ചരണ്‍ജിത്ത് സിംഗ് മുഖ്യമന്ത്രിയാകും. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു 58കാരനായ ചന്നി. ചംകൗര്‍ സാഹെബ് മണ്ഡലത്തിലെ എംഎല്‍എയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്. സിഖ് ദളിതായ ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയത്…

മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും അവസാനിപ്പിക്കണം; ജോര്‍ജ് ആലഞ്ചേരി

തിരുവനന്തപുരം: മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും അവസാനിപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള…

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായവര്‍ 26,711

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട…

സുഖ്ജീന്ദര്‍ രണ്‍ധാവ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെന്ന് സൂചന

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജീന്ദര്‍ രണ്‍ധാവയെ തിരഞ്ഞെടുക്കുമെന്ന് സൂചന. കഴിഞ്ഞദിവസം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദര്‍ സിംഗ് രാജിവെച്ചിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍…