ഉത്രവധകേസില്‍ സൂരജ് കുറ്റക്കാരന്‍; ശിക്ഷാവിധി ബുധനാഴ്ച

കൊല്ലം: ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി 13ലേക്ക് മാറ്റി. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് സൂരജ് അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ ആപൂര്‍വമാണെന്നും പ്രതിക്ക്…

റേഷന്‍കടകള്‍ ഇനി സഞ്ചരിക്കും, സാധനങ്ങളുമായി ആനവണ്ടികള്‍ ഇനി വീട്ടുപടിക്കലെത്തും!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി റേഷന്‍ സാധനങ്ങളുമായും കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഈ ദൗത്യത്തിനായി ബസുകള്‍ പ്രത്യേകമായി രൂപമാറ്റം ചെയ്യാനും ഡ്രൈവര്‍മാരെ വിട്ടുനല്‍കാനും തയ്യാറാണെന്ന് ഗതാഗത…

അതിശക്തമായ മഴ; പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട; അതിശക്തമായ മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍…

കനത്ത മഴ; തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്ക് ജില്ലാഭരണാകൂടം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്കി. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും…

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; നെടുമുടി വേണുവിനെക്കുറിച്ച് കണ്ണുനിറക്കുന്ന ഓര്‍മ്മക്കുറിപ്പുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: അന്തരിച്ച മഹാപ്രതിഭ നെടുമുടി വേണുവിനെക്കുറിച്ചുള്ള കണ്ണുനനയ്ക്കുന്ന ഓര്‍മ്മകളുമായി നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ…

സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട…

നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് ചലച്ചിത്ര രംഗത്തെ അതുല്യപ്രതിഭ

തിരുവനന്തപുരം: നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. ഉദരസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റിവായെങ്കിലും പിന്നീട് രോഗമുക്തനായി. ഞായാറാഴ്ച ദേഹാസ്വസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. അഞ്ഞൂറിലേറെ…

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ തീപിടുത്തം

തിരുവനന്തപുരം; തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടി ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ തീപിടുത്തം . കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ…

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍: ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ നെടുമുടി വേണു ആശുപത്രിയില്‍. ഞായര്‍ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നെടുമുടി വേണുവിന്…

സ്ത്രീകള്‍ക്ക് വിവാഹിതരാവാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താല്‍പര്യമില്ല; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍

കര്‍ണാടക: ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹിതരാവാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താല്‍പര്യമില്ലെന്നും വാടക ഗര്‍ഭപാത്രം തേടി പോവുകയാണന്നുമുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തില്‍ നിംഹാന്‍സില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇങ്ങനെ…