മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്. മരിച്ചത് കോളേജ് പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ ഉണ്ണിക്കൃഷ്ണന്‍ നായരാണന്ന് പോലീസ് തിരിച്ചറിഞ്ഞു. 11 പേജുള്ള ആത്മഹത്യക്കുറിപ്പ് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക്…

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അര്‍ജുന്‍ കുഴല്‍പ്പണ ഇടപാട് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണം മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന മൊഴികള്‍ ഇതുവരെ അര്‍ജുനില്‍…

വയനാട് ബിജെപിയില്‍ കലഹം ; കൂട്ടരാജിക്ക് നീക്കം

വയനാട് : വയനാട് ബിജെപിയില്‍ വീണ്ടും കൂട്ടരാജിക്ക് നീക്കം. രണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരും ഒരു മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റും ഒരു ജനറല്‍ സെക്രട്ടറിയുമാണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നത്. സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്…

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കര്‍ണാടക : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. അതിര്‍ത്തിയിലെ പരിശോധനയും കര്‍ശനമാക്കി. വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍…

രാജ്യദ്രോഹ പരാമര്‍ശം ; ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : രാജ്യദ്രോഹം പരാമര്‍ശം നടത്തിയ കേസില്‍ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.…

വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച സംഭവം ; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചില്‍ ആണ് സംഭവം. യു കെ സ്വദേശിനി ആയ ഇമ (29) ഫ്രാന്‍സ് സ്വദേശിനിയായ…

ഇന്ധനവിലയില്‍ വീണ്ടും മാറ്റം; ഇന്ന് ലിറ്ററിന് 35 പൈസ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 26 പൈസ നല്‍കേണ്ടിവരും. ഡീസല്‍ ലിറ്ററിന് 94 രൂപ 97 പൈസയാണ് കൊച്ചിയില്‍ നിലവിലെ വില.…

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം…

വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് പരാതി. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. യുകെ ഫ്രാന്‍സ് സ്വദേശികളാണ് വര്‍ക്കല പൊലീസിനെ പരാതി നല്‍കിയത്്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ…

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു

തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടിയേറ്റ ഹര്‍ഷാദിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2018 മുതല്‍ ഇവിടുത്തെ സ്ഥിര ജീവനക്കാരനാണ് ഹര്‍ഷാദ്.