100 കടന്ന് സംസ്ഥാനത്ത് ഉള്ളി വില; വെളുത്തുള്ളി കിലോയ്ക്ക് 200 രൂപ

സംസ്ഥാനത്തെ ചെറുകിട മാർക്കറ്റുകളിൽ ഉള്ളിവില വർദ്ധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും ഉള്ളി കേരളത്തിലേക്ക് വരുന്നത് കുറഞ്ഞതാണ് കേരളത്തിൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വില കുതിച്ചുയരുവാൻ കാരണമായത്. ചെറുകിട കച്ചവടക്കാർ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വിൽക്കുന്നത്. നവരാത്രി ആഘോഷങ്ങൾ തുടങ്ങിയതോടെ മഹാരാഷ്ട്രയിൽ നിന്നും…

വിളിച്ചപ്പോൾ ഇറങ്ങിവരാത്തതിന് കാമുകൻ കാമുകിയെ കുത്തി

തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിയതിനുശേഷം ആൺ സുഹൃത്ത് സ്വയം കഴുത്തറുത്തു. രമ്യ രാജീവൻ എന്ന യുവതിയ്ക്കാണ് കുത്തെറ്റത്. ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തി ദീപക് രമയോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതിൽ പ്രകോപിതനായി വീട്ടിൽ…

കരൂരിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി

പാലാ:  പട്ടികജാതി വികസനവകുപ്പിൻ്റെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ  കരൂർ നെല്ലാനിക്കാട്ടുപാറ കോളനിയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു പി…

മിൽമയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കുന്നതിൽ കോടികളുടെ ക്രമക്കേട്

മിൽമയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പാൽ വാങ്ങി എത്തിക്കുന്നതിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതു വെളിപ്പെടുത്തി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. പാൽ കൊണ്ടുവരാൻ വേണ്ടി താണ്ടിയ ദൂരം പെരുപ്പിച്ചു കാണിച്ചും ടാങ്കറിന്റെ വാടക ഉയർത്തിയുമാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓണക്കാലത്ത് പാൽ അധികമായി…

സിനിമ ടൂറിസം പദ്ധതി വരുന്നു; കിരീടത്തിലെ വെള്ളായണി പാലത്തിന് 1.22 കോടി അനുവദിച്ചു

മലയാള സിനിമയിലെ പ്രധാനലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന പുതിയ പദ്ധതി വരുന്നു.ഇതിൽ ആദ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്സിബി മലയിൽ സിനിമ കിരീടത്തിന്റെ ഒരു ലോക്കേഷനായ തിരുവനന്തപുരത്തെ വെള്ളായണി പാലമാണ്.സേതുമാധവനായി മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ കിരീടം പാലം മലയാളികൾക്ക് വേർപിരിയലിന്റെ, നോവിന്റെ പ്രതീകമായി മാറി. ഇന്നും ഇതിന്…

പട്ടയം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന പരാതി; സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ മാറ്റി

പട്ടയം വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിൽ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തു നിന്നും നീക്കി. ജില്ലാ എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. കാലടി ജയചന്ദ്രനോട് വിശദീകരണം തേടിയ പാർട്ടി സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.…

ദേശിയ പുരസ്‌കാരവേദിയിൽ വിവാഹ സാരിയിൽ തിളങ്ങി നടി ആലിയ ഭട്ട്

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിൽ വിവാഹ സാരിയിൽ തിളങ്ങി നടി ആലിയ ഭട്ട്.ആലിയാ ഭട്ടിന്റെ സിനിമാ കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്ത്വാവാഡി എന്ന സിനിമയിലെ പ്രകടനത്തിലാണ് ആലിയ…

വാട്ടർ മെട്രോ നിർമ്മാണത്തിൽ ക്രമക്കേട്

കഴിഞ്ഞ ദിവസമാണ് വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നത്. സർവീസ് ആരംഭിച്ച ആറുമാസത്തിനുള്ളിലാണ് വാട്ടർ മെട്രോ ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ഏപ്രിൽ 26 ആരംഭിച്ച വാട്ടർ മെട്രോയുടെ കീഴിൽ നിലവിൽ 12 ബോട്ടുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.…

കരുനാഗപ്പള്ളിയിൽ പദയാത്രയ്ക്കിടെ കോൺഗ്രസുകാർ പരസ്യമായി ഏറ്റുമുട്ടി

കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിൽ വച്ചായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതിലുള്ള അഭിപ്രായവ്യത്യാസമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. യുഡിഎഫ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര ആലുംകടവിൽ എത്തിയതോടെ…

ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയി; പകരം സമ്മാനം നല്‍കി കളക്ടര്‍ കൃഷ്ണതേജ

ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച് വിളയിച്ച പച്ചക്കകറികളെല്ലാം കഴിഞ്ഞ ദിവസമാണ് കള്ളന്മാര്‍ കൊണ്ടുപോയത്. ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പിഎസിലെ സ്‌കൂള്‍ വളപ്പിലെ മോഷണ വാര്‍ത്തയറിഞ്ഞ് സ്‌കൂളിലെ കുട്ടികളെ കാണാനായി കളക്ടര്‍ വിളിപ്പിക്കുകയായിരുന്നു. ചുറ്റും പോലീസ് നില്‍ക്കുന്ന കളക്ട്രേറ്റിലേക്ക്…