വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകി; സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകിയെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് നൽകിയ മറുപടിയിലെ കുറ്റപ്പെടുത്തൽ. അതേസമയം ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ സഹായധനം സംബന്ധിച്ച കണക്കുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…

കിഴക്കേകോട്ടയിൽ ബസുകള്‍ക്കിടയില്‍ കുടുങ്ങി; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ്…

നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ധിഖിനെതിരെ പൊലീസ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കോടതിയോട് പൊലീസ് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ…

ഐ എഫ് എഫ് കെ : സമകാലിക സിനിമ വിഭാഗത്തിൽ ഹോംഗ് സാങ് സൂവിന്റെ 4 ചിത്രങ്ങൾ 

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകൾ പ്രദർശിപ്പിക്കും.വിഖ്യാത സംവിധായകനും നിർമാതാവുമായ ഹോംഗ് സാങ് സൂവിന്റെ എ ട്രാവലേഴ്‌സ് നീഡ്‌സ് ,റ്റെയിൽ ഓഫ് സിനിമ, ബൈ ദി സ്ട്രീം, ഹഹഹ എന്നീ സിനിമകളാണ്…

29ാമത് ഐ.എഫ്.എഫ്.കെ;’സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ്പായല്‍ കപാഡിയയ്ക്ക്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കി ഇന്ത്യന്‍ സംവിധായികയും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ ആദരിക്കും. അഞ്ചു…

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തത് ലജ്ജാകരം: പി.എം.എ.സി

മലപ്പുറം: ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരക്കാർക്ക് മാതൃകാപരമായ ശിക്ഷാനടപടികൾ അടിയന്തിരമായി കൈകൊള്ളണമെന്നും അഴിമതി വിരുദ്ധ ജനകീയ കൂട്ടായ്മ’പീപ്പിൾസ് മൂവ്മെൻറ് എഗൈൻസ്റ്റ് കറപ്ഷൻ’ ജില്ലാ കൗൺസിൽ ചെയർമാൻ കുരുണിയൻ നജീബ് ആവശ്യപ്പെട്ടു.…

രാജ്യസഭയിൽ കോൺഗ്രസ് എംപിയുടെ സീറ്റിനടിയിൽ 500 രൂപ നോട്ടുകെട്ട്

പാർലമെന്റിനെ ഞെട്ടിച്ച് അസാധാരണ നോട്ടുകെട്ട് വിവാദം. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിങ് വിയുടെ സീറ്റിൽ 500 രൂപയുടെ നോട്ടുകെട്ട് കണ്ടെത്തിയതായി സഭ ചെയർമാൻ ജഗ്ദീപ് ധൻഖർ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും ചെയർമാൻ രാജ്യസഭയെ അറിയിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ്, സീറ്റ്…

വാട്‌സ് യുവര്‍ ഹൈ സീസണ്‍-3 വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

കൊച്ചി: പ്രമുഖ ക്രിയേറ്റീവ് ഏജന്‍സി പോപ്‌കോണ്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയിന്‍ ‘വാട്‌സ് യുവര്‍ ഹൈ’ വാള്‍ ആര്‍ട്ട് മത്സരം മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടീം ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ സഹകരണത്തോടെ നടത്തിയ മത്സരത്തില്‍ കണ്ണൂര്‍ സ്വദേശി…

വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കും: കെ കൃ‍ഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ കൃ‍ഷ്ണൻകുട്ടി. നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ…

ഇനി ‘കട്ടന്‍ചായയും പരിപ്പുവടയും’ ഇല്ല: ഇ പി ജയരാജൻ

ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ പി ജയരാജൻ. പാ‍ർ‌ട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പുസ്തകത്തിൻ്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നും ഇ പി അറിയിച്ചു. നനിലവിൽ പുറത്ത് വന്ന ഭാ​ഗങ്ങൾക്ക്…