കോൺ​ഗ്രസിൽ ആഭ്യന്തരപ്പോര് മുറുകുന്നു​ഗ്രൂപ്പ് ശക്തമാക്കാൻ നീക്കം

ഒരു ഇടവേളയ്ക്ക് ശേഷം കോൺ​ഗ്രസിൽ ​ഗ്രൂപ്പുകൾ സജീവമാകുന്നു. ഓരോ ​ഗ്രൂപ്പും പ്രാദേശിക നേതാക്കളടക്കമുളള പ്രവർത്തകരെ ഒപ്പം നിർത്താനായി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. പ്രതിപ​ക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണു​ഗോപാൽ ​ഗ്രൂപ്പ്, രമേശ് ചെന്നിത്തല എന്നിവർ ഇതിനായി പ്രവർത്തനം…

ശശി തരൂർ ഇടതിലേക്കോ? കോൺ​ഗ്രസിൽ ആശങ്ക; അനുനയ നീക്കത്തിൽ അതൃപ്തി

ശശി തരൂരിനെതിരെ കോൺ​ഗ്രസിൽ തുടരുന്ന അവ​ഗണന, തിരിച്ചടിയാകുമെന്ന് ഭയന്ന് കോൺ​ഗ്രസ്.. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന പരിഭവത്തിൽ തുടരുകയാണ് പ്രവർത്തകസമിതിയംഗം ശശി തരൂർ.. കേന്ദ്രത്തിലോ സംസ്ഥാനത്തോ വ്യക്തമായ റോൾ നൽകണമെന്നു കാട്ടി ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹത്തിന്…

സംസ്ഥാന തെരെഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാൻ ബിജെപി; സൂചനകൾ ഇങ്ങനെ

വരും തെരെഞ്ഞെടുപ്പുകളിൽ ബിജെപി യുടെ ഡൽഹി മോഡൽ ചർച്ചയാകും..സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി, ശേഷം രേഖാ ഗുപ്ത. 27 വ‍ർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത ബിജെപി അതിന്റെ തലപ്പത്ത് ഒരു വനിതയെ നിയോഗിച്ചിരിക്കുന്നു. കാൽനൂറ്റാണ്ട് ബിജെപിയെ മോഹിപ്പിച്ച ഡൽഹിയിൽ എന്തായാലും…

രാജ്യ തലസ്ഥാനം ഇനി രേഖ ഭരിക്കും

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി നേതാവ് രേഖ ഗുപ്ത. രാംലീല മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്. ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പർവേശ് വെർമ, മഞ്ചിന്ദർ സിംഗ്…

ടൂറിസം സ്വപ്നം സ്വന്തമാക്കി കേരളം

ടൂറിസത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്.. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന പ്രദേശങ്ങളുടെ പട്ടികയിൽ നേട്ടം സ്വന്തമാക്കി കേരളം. ‘മോസ്റ്റ് വെൽകമിങ് റീജിയൻസ്’ പട്ടികയിൽ കേരളം രണ്ടാമതെത്തി.മൂന്നാം സ്ഥാനത്ത് നിന്നാണ് കേരളം രണ്ടാമതെത്തിയത്. ആഗോള ഡിജിറ്റൽ ട്രാവൽ…

വരുമാനം ലഭിക്കാൻ ​ഗുഡ് ലിസ്റ്റിൽ കേറണോ ?

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.. റേഷൻ വ്യാപാരികളും കെഎസ് ആർടിസി ജീവനക്കാരും പരസ്യമായി സമരരം​ഗത്തേക്ക് ഇറങ്ങി വന്നു.. സപ്ലൈകോ, സാമൂഹിക ക്ഷേമ പെൻഷൻ എന്നിവയെല്ലാം പ്രതിസന്ധിയിൽ നിന്നും വേച്ച് വേച്ച് കരകയറുന്നുള്ളൂ.. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‌സി അംഗങ്ങൾക്ക്…

കേരളത്തിന് 2 ഐ ടി പാർക്കുകൾ;പുതിയ വാ​ഗ്ദാനവുമായി എംഎ യൂസഫലി

കേരളത്തിൽ പുതിയ ഐടി പാർക്കൊരുക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. നിലവിൽ കൊച്ചിയിലെ കാക്കനാട്ട് സ്ഥിതിചെയ്യുന്ന സ്മാർട് സിറ്റി ടൗൺഷിപ്പ്, പദ്ധതിയുടെ ഭാഗമായി ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ ലുലുവിന്റെ കീഴിൽ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 153 മീറ്റർ…

സൈബർ തട്ടിപ്പുകൾ ഇനി നേരിട്ട് മനസിലാക്കാം

സൈബര്‍ സാമ്പത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് കേരള പൊലീസ്.ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect…

കോൺഗ്രസിനെതിരെ തരൂർ; നേതാക്കൾളെ പരസ്യമായി വിമർശിച്ചു

ലേഖനവിവാദം ഒരു ഭാഗത്ത് മുറുകുമ്പോൾ, കോൺ ഗ്രസിനെ ട്രോളുകയാണ് ശശി തരൂർ.. സംസ്ഥാനത്തെ വ്യവസായ വളർച്ചാ വിഷയത്തിലെ പരാമർശത്തിന്റെ പേരിൽ തന്നെ വിമർശിച്ചവരെയാണ് തരൂർ ട്രോളിയത്.. പാർട്ടിക്കകത്ത് നേതാക്കൾ തമ്മിൽത്തല്ലുന്നതിൽ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവർക്കിടയിൽ ഐക്യം വന്നല്ലോ. അതിൽ സന്തോഷമുണ്ട്’’…

ലീഗിന്റെ പേടിക്ക് മറുപടി കോൺഗ്രസിന്റെ മൗനം

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലീഗിന് നെഞ്ചിടിപ്പ് കൂടുകയാണ്.. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പോക്കും ലീഗിനെ വല്ലാതെ ആസ്വസ്തമാക്കുന്നുണ്ട്.. അതുകൊണ്ടാണ് ഇന്ന് ലീഗ് ഒരു തുറന്ന് പറച്ചിലിന് തയ്യാറായത്.. കോൺഗ്രസ് യുഡിഎഫിനെ ശിഥിലമാക്കുന്നു എന്ന് അതൃപ്തിയുമായാണ് ലീ ഗ് രംഗത്ത് വന്നത് ..…