ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സുമായി അല്ലു അർജുൻ.

തെലുങ്കിൽ മാത്രം അല്ല മലയാളി പ്രേക്ഷകർക്ക് പോലും വളരെ സുപരിജിതനായ നടനാണ് അല്ലു അർജുൻ. ഇപ്പോഴിത ഇന്ത്യൻ സിനിമ താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള നടനായി അല്ലു അർജുൻ മാറി കഴിഞ്ഞു. 25 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.…

തിരഞ്ഞെടുപ്പ് പ്രചരണം തന്നെ പ്രശ്നം; നടൻ ശിവരാജ്കുമാറിൻ്റെ ചിത്രങ്ങൾ വലിക്കാൻ ബി ജെ പി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ…

മദ്യനയക്കേസിലെ പണം ഇടപാട് ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന.

ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതെന്ന്‌ എഎപി നേതാവ് അതിഷി മര്‍ലേന. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറൽ…

ക്രിമിനലുകൾ പരോളിലിറങ്ങി മുങ്ങുന്നു, പിടിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച

സംസ്ഥാനത്ത് ക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച. കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് പിടികൂടാനായത്. പരോളില്‍ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ കാര്യത്തിലാണ്…

അമ്മയ്ക്ക് സമ്മാനം നൽകാൻ കുടുക്ക നിറച്ച് കൊച്ചുകൂട്ടുകാർ

ഇരിങ്ങോൾ സർക്കാർ വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ എൽ കെ ജി , യു കെ ജി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമ്പാദ്യശീലം വളർത്തുവാനായി ആവിഷ്കരിച്ച ‘ഒരു കുട്ടിക്ക് ഒരു കുടുക്ക’ പദ്ധതി വൻ…

തമിഴ്നാട്ടുകാരെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തിയ ശോഭ കരന്തലജെക്കെതിരെ പോലീസ് പരാതി

ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടുകാരെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകളിലാണ് പരാതി നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ…

ആരോഗ്യവകുപ്പ് ജീവനക്കാർ സൂക്ഷിക്കുക; സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നു

ആരോഗ്യ വകുപ്പ് ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇനി പണി കിട്ടും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെരുമാറ്റ…

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്തും; മുഖ്യമന്ത്രി

കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അഭിസംബോധന ചെയ്യുക. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന്…

കറുത്ത കുട്ടികള്‍ ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി…

അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പൊലീസും

വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പൊലീസും. ഇതിനു കാരണമായി പറയുന്നത് അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിയല്ല എന്നാണ് അദാനി ഗ്രൂപ്പിന്‍റെ മറുപടി. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പൊലീസ് പറയുമ്പോഴും…