മമ്മൂട്ടിക്ക് ഓസ്ട്രേലിയയുടെ ആദരവ്; നടന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി

മലയാളത്തിന്റെ മെഗാസ്റ്റാറിന് ഓസ്ട്രേലിയയുടെ ആദരം. മമ്മൂട്ടിയുടെ പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയൻ പാർലമെന്റിൽ പ്രകാശനം ചെയ്തു. ഈ സീരീസിലെ ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ മൻപ്രീത് ബോറ കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്റ് ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോക്ടർ ആൻഡ്രൂ ചാൾട്ടൻ പ്രകാശനം നിർവഹിച്ചു.

ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു ആസ്ട്രേലിയയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ആസ്ട്രേലിയൻ ദേശീയപാർലമെന്റിമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്ന സമിതിയാണ് പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ.

ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായാണ് മമ്മൂട്ടിയെ തങ്ങൾ കാണുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ അറിയിച്ചു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യൻ സാംസ്കാരികതയെ തന്നെ ആദരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്നുമുതൽ വിപണിയിലെത്തും

Leave a Reply

Your email address will not be published. Required fields are marked *