കോണ്‍ഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടില്‍ കള്ളന്‍ കയറി.വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോഴാണ് കള്ളന്‍ കയറിയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എഐസിസി ജെനറല്‍ സെക്രടറിയായ വേണുഗോപാല്‍ നേരത്തെ ആലപ്പുഴയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. പയ്യന്നൂര്‍ സ്വദേശിയായ അദ്ദേഹത്തിന് ആലപ്പുഴയിലും വീടുണ്ട്. ഈ വീട്ടിലാണ് മോഷണ ശ്രമം ഉണ്ടായത്. രണ്ടു മുറികളിലെ അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു.വീടിന്റെ പുറക് വശത്തെ ജനല്‍ കമ്ബി വളച്ചാണ് കള്ളന്‍ അകത്തേക്ക് കയറിയത്. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

 
                                            