നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയായി

നടിയും തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകനും നടനുമാ‌യ ഉമാപതിയാണ് വരൻ. നീണ്ട നാളത്തെ പ്രണ‌യത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. അർജുൻ പണിക‌‌‌‌‌‌ഴിപ്പിച്ച ചെന്നൈയിലെ ഹനുമാൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ​ബന്ധുക‌ളും സുഹൃത്തുകളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

2013ൽ ‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നടൻ അർജുൻ സർജയുടെ സംവിധാനത്തിൽ പ്രേമ ബരാഹ എന്ന ചിത്രത്തിൽ നായികയുമായി. ഉമാപതി ‘അടഗപ്പട്ടത് മഗജനങ്ങളെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *