‘അമരൻ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ പെട്രോൾ ബോംബ് എറിഞ്ഞു

തിരുനെൽവേലിയിൽ ‘അമരൻ ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ്‌ സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. അമരൻ വമ്പൻ വിജയമാണ് നേടുന്നത്. ശിവകാര്‍ത്തികേയന്റെ ആഗോള കളക്ഷൻ അമ്പരപ്പിക്കുന്നതാണ്. വെറും 14 ദിവസങ്ങളില്‍ 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

അതേസമയം, റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് അമരൻ കാഴ്ചവയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിനോടകം 250 കോടി കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. സോളോ ഹീറോ ആയി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം ആയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. ശിവ കാർത്തികേയന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് അമരൻ. രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവരാണ് സോളോ ഹീറോ ചിത്രങ്ങളിലൂടെ ഇതിന് മുന്‍പ് 250 കോടി ക്ലബ്ബില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടംപിടിച്ച നായകന്മാര്‍. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *