ബിരുദ പ്രവേശനത്തിന് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനത്തില്‍ ആകില്ല. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ബിരുദ പ്രവേശനത്തിന് യോഗ്യരായവരെ കണ്ടെത്തുകയെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ചയോടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയായിരിക്കും പരീക്ഷ നടത്തുക.
എല്ലാ കേന്ദ്ര സര്‍വകലാശാലകളും നിര്‍ബന്ധമായും പ്രവേശനം പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്ന് യുജിസി നിര്‍ദേശിക്കുകയാണ് ഉണ്ടായത്. ദില്ലി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനത്തിന് ബോര്‍ഡ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നതില്‍ അപാകതകള്‍ ഉണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അത് പരിഹരിക്കാന്‍ കൂടിയാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. ഈ പ്രാവശ്യം മലയാളം അടക്കം 13 പ്രാദേശികഭാഷകളില്‍ പരീക്ഷ നടത്തുമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.
