നാം കഴിക്കുന്ന ഓരോ ഭക്ഷണങ്ങളിലും വ്യത്യസ്തമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പല ഭക്ഷണപദാര്‍ത്ഥങ്ങളും കാണുമ്പോള്‍ അയ്യേ ഇതോ എനിക്ക് വേണ്ട…എന്ന രീതിയില്‍ പലരും പറഞ്ഞു കാണും. എന്നാല്‍ പല ഭക്ഷണങ്ങളുടെ യും ഗുണങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍,വിറ്റാമിനുകള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നുതന്നെയാണ് മത്തങ്ങ. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായകരമാണ്. ദഹനത്തിനും ഇത് വളരെ മികച്ചതാണ്. മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല വിറ്റാമിന്‍ സി ധാരാളം അടങ്ങിയ അതിനാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായകമാണ്. മത്തങ്ങക്കുരു പോലും ആരോഗ്യത്തിന് നല്ലത് എന്നാണ് പറയപ്പെടുന്നത്.
