ഏറെ സവിശേഷതകള്‍ ഉള്ള ഒന്നുതന്നെയാണ് തൈര്. ഭക്ഷണത്തിന്റെ കൂടെ തൈര് കഴിക്കുന്നവരും അല്ലാത്തവരും നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ നമ്മള് അറിയാതെ പോകുന്ന ഒരുപാട് ഗുണങ്ങള്‍ ഈ പറയുന്ന തൈരില്‍ ഉണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ അസിഡ് തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിനായി സഹായിക്കുന്നത്. തൈരില്‍ ധാരാളം കാല്‍സ്യം അടങ്ങിയതുകൊണ്ടുതന്നെ മനസ്സിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്കാന് ഇതുവഴി കഴിയുന്നു.
താന്‍ തടിച്ചിട്ട് ആണല്ലോ തനിക്ക് ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ കഴിക്കുന്നത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. തൈരില്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഇതിലൂടെ സഹായകരമാകുന്നു. പ്രോട്ടീന്‍ വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നതോടൊപ്പം മെലിഞ്ഞ പേശികളുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. ഇത്തരത്തില്‍ ഉച്ചഭക്ഷണത്തിന് ഒപ്പമോ അല്ലാതെയോ അല്പം തൈര് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുമുണ്ട്.
