രഞ്ജി ട്രോഫി മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. കേരളത്തിന്റെ ആദ്യ എതിരാളികള്‍ എലീറ്റ് ഗ്രൂപ്പ് എയില്‍ മേഘാലയയാണ്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാവിലെ 9:30ന് മത്സരം ആരംഭിക്കും. മധ്യപ്രദേശ്, ഗുജറാത്ത് ടീമുകളാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ മറ്റ് എതിരാളികള്‍.
സച്ചിന് ബേബി നായകനാകുന്ന കേരള ടീമില്‍ നാല് പുതുമുഖങ്ങളാണ് ഉള്ളത്. വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാര്‍, പേസര്‍ ഏദന്‍ ആപ്പിള്‍ ടോം, ഓപ്പണര്‍ അനന്ദ് കൃഷ്ണന്, പേസര്‍ ഫാനൂസ് എഫ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍
