കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. ഇന്നുമുതല്‍ ബാച്ച് അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.ഈ മാസം ഇരുപത്തിഒന്നോടുകൂടി മുഴുവന്‍ ക്ലാസ്സുകളും രാവിലെ മുതല്‍ വൈകീട്ട് വരെ ആരംഭിക്കുന്നതായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 10, 11,12 ക്ലാസുകളിലെ പ്രവര്‍ത്തനം നിലവിലെ രീതിയില്‍ തന്നെ തുടരുകയും ചെയ്യും. പാഠങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി ഇനിയുള്ള ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായി തുടരും. ഇനിമുതല്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധവും സ്‌കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ ബാക്കി എല്ലാവരും സ്‌കൂളിലേക്ക് എത്തണമെന്നതുമാണ് നിര്‍ദേശം. സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നതായിരിക്കും.
