നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാന്‍ ന്യൂമാഹി സ്റ്റേഷന് പരിധിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഒട്ടേറെപേരാണ് പോലീസ് അറസ്റ്റിലായത്.
ന്യൂമാഹി പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് തന്നെ ലഹരി ഉല്‍പ്പന്നങ്ങളുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. കെ. അക്ഷയ്,പി. ഫയസ്, പി. വൈശാഖ്, കെ. അര്ഷിന്, എം.സഞ്ചേഷ്, സരുണ്‍കുമാര്‍, കെ.എസ്. നിഷാദ്, റനീഷ് കൃഷ്ണന് എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് സംഘം അതീവ രഹസ്യമായി പരിശോധന നടത്തിയത്. ഡ്രോണ്‍ ക്യാമറയുടെ സഹായത്തോടെ നടന്ന പരിശോധനയില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ട രണ്ടുപേരെയും കടലോരത്ത് പരസ്യമായി മദ്യപാനത്തില്‍ ഏര്‍പ്പെട്ട മൂന്നുപേരെയും അറസ്റ്റ് ചെയ്തു.
