ജയന് കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് എവര്‍ ഷൈന്‍ ഹീറോ ജയന് അവാര്‍ഡ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനിലില്‍ നിന്നും ഇന്ദ്രന്‍സ് ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രൊഫ.ജോര്‍ജ്ജ്ഓണക്കൂര്‍, പന്ന്യന്‍ രവീന്ദ്രന്, പ്രമോദ് പയ്യന്നൂര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി, സംവിധായകന് ടി.എസ് സുരേഷ് ബാബു, കരമന ജയന് എന്നിവര്‍ പങ്കെടുത്ത ജയന് സ്മൃതി 2021 ചടങ്ങില്‍ സ്വാഗതം ജയന് കലാ സാംസ്കാരിക വേദി പ്രസിഡന്റ് ജയരാജും, നന്ദി മുന്‍ പ്രസിഡന്റ് കാഞ്ചിയോട് ജയനും പ്രകാശിപ്പിച്ചു. ‘പ്രേക്ഷക മനസ്സില്‍ എന്നും നിറഞ്ഞു നില്ക്കുന്ന പൗരുഷത്തിന്റെ പ്രതീകമായിരുന്നു ജയന്’ എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പ്രമോദ് പയ്യന്നൂര്‍ നെടുമുടിവേണു അനുസ്മരണ പ്രഭാഷണം നടത്തി.

ജയന് കലാസാംസ്കാരിക വേദിയുടെ എവര്‍ ഷൈന്‍ ഹീറോ ജയന് അവാര്‍ഡ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനിലില്‍ നിന്നും ഇന്ദ്രന്‍സ് ഏറ്റുവാങ്ങുന്നു. പ്രൊഫ.ജോര്‍ജ്ജ്ഓണക്കൂര്‍, പന്ന്യന്‍ രവീന്ദ്രന്, പ്രമോദ് പയ്യന്നൂര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി , സംവിധായകന് ടി.എസ് സുരേഷ് ബാബു, കരമന ജയന്,ജയരാജ് ,സബീര്‍ തിരുമല എന്നിവര്‍ സമീപം.
