ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; തൃശ്ശൂരില്‍ യുവതി അറസ്റ്റില്‍

തൃശൂര്‍ : ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിലായി . കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ പ്രമോദിനെ അക്രമിക്കാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. നെടുപുഴ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യുവതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്താനും നയന ശ്രമിച്ചിരുന്നു.

മാത്രമല്ല ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിക്കാനും യുവതി ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു . ഇത് തന്റെ ഭര്‍ത്താവ് ചെയ്തതാണെന്ന് വരുത്താനും നയന ശ്രമിച്ചിരുന്നു .

പ്രമോദ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസിന് യുവതി ക്വട്ടേഷന്‍ സംഘവുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു . കേസിലെ കൂട്ടുപ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *