കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയവര്‍ തിരികെ വരേണ്ട, അവര്‍ വേസ്റ്റുകളാണ്; കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയവര്‍ തിരികെ വരേണ്ടെന്നും അവര്‍ വേസ്റ്റാണെന്നും കെ മുരളീധരന്‍. തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട് രവി ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്റെ പ്രസ്താവന.

സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പാര്‍ട്ടി പോകണമെന്നും അപ്പോള്‍ ശൈലിയില്‍ മാറ്റം വരുമെന്നുമാണ് മുരളി പറയുന്നത്. പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുമെന്നും മുരളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *