തിരുവനന്തപുരം : സ്ത്രീ സമത്വത്തിനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പിന് തുടക്കമായി. കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പ് സംഘടിപ്പിക്കുന്ന “സമം ” എന്ന സാംസ്കാരിക മുന്നേറ്റത്തിനും സിഗ്നേച്ചർ ഫിലിമിന്റെയും പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
ഭാരത് ഭവൻ, മലയാളം മിഷൻ,കേരള ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി. എൻ. ജി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം അൻസിബ ഹസൻ വീഡിയോ സിഡി ഏറ്റുവാങ്ങി സെപ്റ്റംബർ 4ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വീഡിയോ ഡോക്യൂമെന്റഷൻ പാനൽ അംഗം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ചലച്ചിത്ര പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ ശ്രീദേവി അരവിന്ദാണ് സിഗ്നേച്ചർ ഫിലിം നിർമ്മിച്ചത്. ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതി സംഗീതം നൽകിയിരിക്കുന്നു. കേരളത്തിലെ സ്കൂൾ കോളേജ് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സഹകരണം ഉറപ്പാക്കുന്ന ക്യാമ്പിന് മുന്നോടിയായി ജൂലൈ 7ന് സെക്രട്ടറിയേറ്റ് അനക്സ് വിഭാഗം 2 ലെ ലയം ഹാളിൽ സാംസ്കാരികവകുപ്പ് ” സമം”ത്തിന്റെ രൂപരേഖയും ലോഗോ, ഫേസ്ബുക്ക് പേജ് എന്നിവയുടെ പ്രകാശനവും ചെയ്തിരുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ലിംഗസമത്വം അടിസ്ഥാന പൗരാവകാശം ആയി അംഗീകരിച്ച നിരവധി വിഷയങ്ങളിൽ സെമിനാറുകൾ നടത്താനാണ് ലക്ഷ്യം. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ യുവജന സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളിച്ചാണ് പരിപാടി നടപ്പാക്കുന്നത്.
യൂത്ത് വെൽഫെയർ ബോർഡ് യുവജനകമ്മീഷൻ,നെഹ്റു യുവകേന്ദ്ര തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളാകുന്നുണ്ട്. സംസ്ഥാനതല മുതൽ വാർഡ് തലം വരെയുള്ള സംഘടിത സംവിധാനം വഴി നടപ്പാക്കുന്ന പദ്ധതിയുടെ ചെയർമാൻ ബഹു മുഖ്യമന്ത്രിയും വൈസ് ചെയർമാൻ സാംസ്കാരിക വകുപ്പ് മന്ത്രിയും ജനറൽ കൺവീനർ സാംസ്കാരികവകുപ്പ് സെക്രട്ടറിയും ജോ.കൺവീനർ യുവജനക്ഷേമ ബോർഡ് ചെയർമാൻ എന്നിവരാണ്. ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കൺവീനർ എന്നിവരുൾപ്പെടെ ജില്ലയിൽ ഇന്ന് പത്ത് പ്രമുഖ വ്യക്തികളെ ഒരു ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത്,മുനിസിപ്പൽ, കോർപ്പറേഷൻ തുടങ്ങിയ തലങ്ങളുടെയും പങ്കാളിത്തമുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ മുഖ്യാതിഥിയായി ചടങ്ങിൽ കേരളത്തിലെ വാനമ്പാടി പത്മശ്രീ കെ എസ് ചിത്ര ആണ് സമംത്തിന് അംബാസിഡർ സെപ്റ്റംബർ 4 ന് നടക്കുന്ന ചടങ്ങിൽ ആദ്യമായി പ്രഖ്യാപിക്കും. സംസ്ഥാനതലത്തിൽ 11 സ്ത്രീകളെ ആദ്യഘട്ടത്തിൽ ആദരിക്കും കെ എസ് ചിത്ര നെഞ്ചി അമ്മ, ഫൗസിയ ( ക്യാമറ) ശ്രീലേഖ ഐപിഎസ് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ദീപ ജോസഫ്,ആര്യ രാജേന്ദ്രൻ,എംടി വത്സമ്മ ഫാത്തിമബീവി, ഓമനക്കുട്ടി ടീച്ചർ, സേതുലക്ഷ്മി എന്നിവരെ ആദരിക്കും എല്ലാ പഞ്ചായത്ത് വാർഡ് തലങ്ങളിലും വിവിധ മേഖലകളിലെ 1001 വനിതകളെ ആദരിക്കുന്നു.
