തിരുവനന്തപുരം: കേരള ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ഇതിനായി ആര് എസ് എസ് ഗ്യാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നും ആനി രാജ പറഞ്ഞു. പൊലീസ് അച്ഛനെയും മകളെയും അപമാനിച്ച സംഭവം, സ്ത്രീധന പീഡന കേസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് ആനി രാജയുടെ വിമര്‍ശനം.
സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എല്‍ ഡി എഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കും. പൊലീസുകാര്‍ക്ക് നിയമത്തെ കുറിച്ച് പരിശീലനം നല്‍കണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
