വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് പരാതി. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. യുകെ ഫ്രാന്‍സ് സ്വദേശികളാണ് വര്‍ക്കല പൊലീസിനെ പരാതി നല്‍കിയത്്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയില്‍ പറയുന്നു. മാസ്‌ക് ധരിച്ച രണ്ട് പേര്‍ അസഭ്യം പറഞ്ഞ് കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നും നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. ബീച്ചിന് സമീപം വെളിച്ചം കുറവുള്ള ഇടത്ത് വച്ചാണ് സംഭവം നടന്നത് എന്നാണ് പരാതിയിലെ പരാമര്‍ശം. ഇവര്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

ബൈക്കിലെത്തിയവര്‍ മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ പ്രതികളെ കുറിച്ച് ഏകദേശം രൂപം ലഭിച്ചതതായും പൊലീസ് പറയുന്നു. വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ താമസിച്ചു വരുന്നവരാണ് അതിക്രമത്തിന് ഇരയായ വിദേശ വനിതകള്‍.

Leave a Reply

Your email address will not be published. Required fields are marked *