അവര്‍ കുറിപ്പടികളില്‍ ചുരുക്കിയെഴുതുന്നത് നമ്മുടെ പ്രതീക്ഷകളാണ്; ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം കോവിഡ്പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍. അവര്‍ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നവരാണ്. അമൂല്യമായ അറിവുകള്‍കൊണ്ട്, അസുഖങ്ങള്‍ ഭേദമാക്കുന്നവരാണ്. അവര്‍ കുറിപ്പടികളില്‍ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണ്,ആശ്വാസങ്ങളാണ്, നമ്മുടെ ഭാവി തന്നെയാണ്. ‘ഒന്ന് കണ്ടാല്‍ തന്നെ പാതി അസുഖം മാറും’ എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മള്‍ പറയാറുണ്ട്.

പക്ഷേ,ഒരു കാര്യം മറക്കരുത്, അവരും മനുഷ്യരാണ്. അതുകൊണ്ട്, ഒരു കാരണവശാലും, ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടര്‍മാര്‍ക്കെതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ് എന്നിങ്ങനെയാണ് താരത്തിന്റെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *